latest

ലോസ് ആഞ്ചലസ് പളളിയില്‍ ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

Tiju Kannampally  ,  2019-09-16 05:04:32amm സിജോയ് പറപ്പളളി

ലോസ് ആഞ്ചലസ് പളളിയില്‍ ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഷിക്കാഗോ രൂപതാ വികാരി ജനറാലും ക്‌നാനായ കത്തേലിക്ക റീജിയണ്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ ഫാ. തോമസ് മുളവനാല്‍ വി.കുര്‍ബാന അര്‍പ്പിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ സഹകാര്‍മികനായിരുന്നു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഫാ.തോമസ് മുളവനാല്‍ തിരി തെളിച്ചുകൊണ്ട് ദൈവാലയ സ്ഥാപനത്തിന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് ടുടക്കം കുറിച്ചു. വികാരി ഫാ. സിജു മുടക്കോടില്‍ സ്വാഗതവും ട്രസ്റ്റി ഫിലിപ്പ് ഒട്ടപ്പളളി നന്ദിയും പറഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. 2002 ല്‍ ആയിരുന്നു ലോസ് ആഞ്ചലസില്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി ഒരു മിഷന്‍ സ്ഥാപിച്ചത്. ഫാ.എബ്രഹാം മുത്തോലത്തായിരുന്നു മിഷന്റെ ആദ്യത്തെ ഡയറക്ടര്‍. തുടര്‍ന്ന് ഫാ.തോമസ് ആനിമൂട്ടില്‍, ഫാ.ബേബി കട്ടിയാങ്കല്‍ എന്നിവര്‍ മിഷന്‍ ഡയറക്ടര്‍ മാരായി പ്രവര്‍ത്തിച്ചു. 2005- യില്‍ പുതിയ പളളി മേടിക്കുകയും ഫാ.തോമസ് മുളവനാല്‍ ഇടവകയുടെ പ്രഥമ വികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവകയുടെ വികാരിയായി ചുമതലയേറ്റ ഫാ.സിജു മുടക്കോടിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുമായി ഇടവക സമൂഹം സജീവമായി മുന്നേറുന്നു. ഇടവകയോടനുബന്ധിച്ച് വിസിറ്റേഷന്‍ സന്യാസ സമൂഹത്തിന്റെ ഒരു ഭവനവും ഉണ്ട്.
സിജോയ് പറപ്പളളി

Latest

Copyrights@2016.