latest

ഖത്തര്‍ ക്‌നാനായ അസോസിയേഷന്‍ ഓണാഘോഷം നടത്തി.

Tiju Kannampally  ,  2019-09-16 04:00:18amm

ഖത്തര്‍: ഓണാഘോഷത്തോടനുബന്ധിച്ച്‌ ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആവണിപ്പൂവരങ്ങ്‌ 2019 വിപുലമായ പരിപാടികളോടെ നടത്തി. ഏഷ്യന്‍ റിക്രിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ക്യൂ.കെ.സി.എ പ്രസിഡന്റ്‌ ഹാര്‍ലി ലുക്ക്‌ തോമസ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബെനറ്റ്‌ ജേക്കബ്‌ സ്വാഗതവും, ഫൗണ്ടന്‍ മെംബര്‍ സൈമണ്‍ പതിയില്‍, പയസ്‌ ടെന്‍ പ്രസിഡന്റ്‌ സൂരജ്‌ തോമസ്‌, കള്‍ച്ചറല്‍ സെക്രട്ടറി വിബിന്‍ തോമസ്‌, ഡെന്നീസ്‌ ജോസ്‌, വൈസ്‌ പ്രസിഡന്റ്‌ ഷീജാ ജെയ്‌മോന്‍, ക്യൂ.കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ സ്റ്റിജോ മടപ്പറത്ത്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ട്രഷറര്‍ സ്‌മിതു ജോസ്‌ നന്ദി പറഞ്ഞു. ക്‌നാനായ സമുദായത്തിന്റെ പുരാതന ഗോത്രങ്ങളായ ബോള്‍ക്കുത്ത്‌, മജ്‌മുത്ത്‌, തെജമുത്ത്‌ എന്നീ മൂന്ന്‌ ഗ്രൂപ്പുകളായി കലാന്ധ്യയും പൂക്കളമത്സരവും നടത്തി. തെജമുത്ത്‌, ബോള്‍ക്കുത്ത്‌, മജ്‌മുത്ത്‌ എന്നീ ടീമുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ടീമുകളെ പ്രതിനിധീകരിച്ചു ജോണ്‍സണ്‍ വടക്കേചൂരവേലില്‍, ബിജു ജെയിംസ്‌, അനീഷ്‌ എബ്രഹാം എന്നിവര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി. തുടര്‍ന്നു നടന്ന വിപുലമായ ഓണസദ്യയും ഓണക്കളികള്‍ക്കും ജോര്‍ജ്‌കുട്ടി സൈമണ്‍, സിനി തോമസ്‌, അജയ്‌ പീറ്റര്‍, തോമസ്‌കുട്ടി മച്ചാനിക്കല്‍, അനീഷ്‌ കൊശപ്പിള്ളില്‍, സിനി സ്വരൂണ്‍ എന്നിവര്‍ നേതൃത്വം നല്‌കി.



Latest

Copyrights@2016.