latest

ഐക്യം 2019 - ആഗോള ക്‌നാനായ യുവജനസംഗമം കടുത്തുരുത്തിയില്‍

Tiju Kannampally  ,  2019-09-07 03:27:28amm

 

ഐക്യം 2019 - ആഗോള ക്‌നാനായ യുവജനസംഗമം
നാളെ കടുത്തുരുത്തിയില്‍
കടുത്തുരുത്തി: ക്‌നാനായ കത്തോലിക്ക യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ആഗോള ക്‌നാനായ യുവജനസംഗമം "ഐക്യം 2019" ന് നാളെ കടുത്തുരുത്തിയില്‍ തുടക്കമാകും. കെ.സി.വൈ.എല്‍ ന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ യുവജനസംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്‌നാനായ യുവജന പ്രധിനിധികള്‍ പങ്കെടുക്കും. 2000 ഓളം യുവജനങ്ങള്‍ പങ്കെടുക്കുന്ന  ഈ സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കമുറിയില്‍ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനയോഗത്തില്‍ ലോകായുക്ത ജസ്റ്റിസ്. സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. അബ്രഹാം പറമ്പേട്ട്, ഫാ സന്തോഷ് മുല്ലമംഗലത്ത്, സ്റ്റീഫന്‍ ജോര്‍ജ്ജ്, സിറിയക് ചാഴിക്കാടന്‍, ജോബിഷ് ജോസ്, ജോമി ജോസ് തുടങ്ങിയവര്‍ സംസാരിക്കും. കെ.സി.ഐ.എല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തും
ഉദ്ഘാടന സമ്മേളനത്തിന് ശേഷം യുവജനങ്ങള്‍ക്കായി വിവിധ ചര്‍ച്ചാ ക്ലാസ്സുകളും പ്രബന്ധങ്ങളും സാംസ്‌കാരിക പരിപാടികളും നടത്തപ്പെടും. ആദ്യ ദിവസത്തെ ക്ലാസ്സുകള്‍ക്ക് പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ്  സിജോ വര്‍ഗ്ഗീസ് നേതൃത്വം നല്‍കും. വി. കുര്‍ബ്ബാനയ്ക്കും ജപമാലപ്രദക്ഷിണത്തിനും ശേഷം സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളും മ്യൂസിക് ബാന്റും ഉണ്ടായിരിക്കും. രണ്ടാം ദിവസം രാവിലെ പ്രശസ്ത വാഗ്മി ബ്രദര്‍ മാരിയോ ജോസഫ്, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് സുപ്രസിദ്ധ സിനിമ സംവിധായകനും സിനി ആര്‍ട്ടിസ്റ്റുമായ ശ്രീ. ദിലീഷ് പോത്തന്‍ വിശിഷ്ടാധിതി ആയി പങ്കെടുത്ത് സംസാരിക്കും. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരുമായി മുഖാഭിമുഖം നടത്തപ്പെടും. 
വൈകുന്നേരം സമാപനസമ്മേളനത്തില്‍ കെ.സി.ഐ.എല്‍ അതിരൂപതാ പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കമുറിയില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സമ്മേളനത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴിക്കാടന്‍ എം. പി, ഫാ.ജോര്‍ജ്ജ് കുരിശുംമൂട്ടില്‍, ഡോ. മേഴ്‌സി മൂലക്കാട്ട്, മെല്‍ബിന്‍ തോമസ്, ഫാ. ഫിലിപ്പ് രാമച്ചനാട്ട്, ഫാ. ബിബിന്‍ കണ്ടോത്ത്, ജോമി ജോസ്, ചിക്കു ചാക്കോ തുടങ്ങിയവര്‍ സംസാരിക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മഹാസംഗമത്തിനായി കടുത്തുരുത്തി വലിയ പള്ളിയങ്കണത്തില്‍ വിശാലമായ വേദിയാണ് ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിനെത്തുന്ന യുവജനങ്ങള്‍ക്കായി തമസ സൗകര്യം കടുത്തുരുത്തി ഫൊറോനയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും  സജ്ജീകരിച്ചിട്ടുണ്ട്.
പാര്‍ക്കിംഗ്
സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന വൈദികരുടെ വാഹനങ്ങള്‍ വലിയ പള്ളിയുടെ മുറ്റത്തും, കമ്മറ്റിക്കാരുടെ വാഹനങ്ങള്‍ വലിയ പള്ളിയുടെ പാരീഷ് ഹാളിന്റെ മുറ്റത്തും, സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന യുവജന പ്രതിനിധികളുടെ വാഹനങ്ങള്‍ സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് അറിയിച്ചു.
ഫാ. എബ്രഹാം പറമ്പേട്ട് ബിബീഷ് ഓലിക്കമുറിയില്‍
ജനറല്‍ കണ്‍വീനര്‍ പ്രസിഡന്റ്
9446202872

കടുത്തുരുത്തി: ക്‌നാനായ കത്തോലിക്ക യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ആഗോള ക്‌നാനായ യുവജനസംഗമം "ഐക്യം 2019" ന് നാളെ കടുത്തുരുത്തിയില്‍ തുടക്കമാകും. കെ.സി.വൈ.എല്‍ ന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ യുവജനസംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്‌നാനായ യുവജന പ്രധിനിധികള്‍ പങ്കെടുക്കും. 2000 ഓളം യുവജനങ്ങള്‍ പങ്കെടുക്കുന്ന  ഈ സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കമുറിയില്‍ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനയോഗത്തില്‍ ലോകായുക്ത ജസ്റ്റിസ്. സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. അബ്രഹാം പറമ്പേട്ട്, ഫാ സന്തോഷ് മുല്ലമംഗലത്ത്, സ്റ്റീഫന്‍ ജോര്‍ജ്ജ്, സിറിയക് ചാഴിക്കാടന്‍, ജോബിഷ് ജോസ്, ജോമി ജോസ് തുടങ്ങിയവര്‍ സംസാരിക്കും. കെ.സി.ഐ.എല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തും.

 

ഉദ്ഘാടന സമ്മേളനത്തിന് ശേഷം യുവജനങ്ങള്‍ക്കായി വിവിധ ചര്‍ച്ചാ ക്ലാസ്സുകളും പ്രബന്ധങ്ങളും സാംസ്‌കാരിക പരിപാടികളും നടത്തപ്പെടും. ആദ്യ ദിവസത്തെ ക്ലാസ്സുകള്‍ക്ക് പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ്  സിജോ വര്‍ഗ്ഗീസ് നേതൃത്വം നല്‍കും. വി. കുര്‍ബ്ബാനയ്ക്കും ജപമാലപ്രദക്ഷിണത്തിനും ശേഷം സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളും മ്യൂസിക് ബാന്റും ഉണ്ടായിരിക്കും. രണ്ടാം ദിവസം രാവിലെ പ്രശസ്ത വാഗ്മി ബ്രദര്‍ മാരിയോ ജോസഫ്, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് സുപ്രസിദ്ധ സിനിമ സംവിധായകനും സിനി ആര്‍ട്ടിസ്റ്റുമായ ശ്രീ. ദിലീഷ് പോത്തന്‍ വിശിഷ്ടാധിതി ആയി പങ്കെടുത്ത് സംസാരിക്കും. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരുമായി മുഖാഭിമുഖം നടത്തപ്പെടും. 

 

വൈകുന്നേരം സമാപനസമ്മേളനത്തില്‍ കെ.സി.ഐ.എല്‍ അതിരൂപതാ പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കമുറിയില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സമ്മേളനത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴിക്കാടന്‍ എം. പി, ഫാ.ജോര്‍ജ്ജ് കുരിശുംമൂട്ടില്‍, ഡോ. മേഴ്‌സി മൂലക്കാട്ട്, മെല്‍ബിന്‍ തോമസ്, ഫാ. ഫിലിപ്പ് രാമച്ചനാട്ട്, ഫാ. ബിബിന്‍ കണ്ടോത്ത്, ജോമി ജോസ്, ചിക്കു ചാക്കോ തുടങ്ങിയവര്‍ സംസാരിക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മഹാസംഗമത്തിനായി കടുത്തുരുത്തി വലിയ പള്ളിയങ്കണത്തില്‍ വിശാലമായ വേദിയാണ് ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിനെത്തുന്ന യുവജനങ്ങള്‍ക്കായി തമസ സൗകര്യം കടുത്തുരുത്തി ഫൊറോനയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും  സജ്ജീകരിച്ചിട്ടുണ്ട്.

പാര്‍ക്കിംഗ്.

സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന വൈദികരുടെ വാഹനങ്ങള്‍ വലിയ പള്ളിയുടെ മുറ്റത്തും, കമ്മറ്റിക്കാരുടെ വാഹനങ്ങള്‍ വലിയ പള്ളിയുടെ പാരീഷ് ഹാളിന്റെ മുറ്റത്തും, സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന യുവജന പ്രതിനിധികളുടെ വാഹനങ്ങള്‍ സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് അറിയിച്ചു.

ഫാ. എബ്രഹാം പറമ്പേട്ട് ബിബീഷ് ഓലിക്കമുറിയില്‍

ജനറല്‍ കണ്‍വീനര്‍ പ്രസിഡന്റ്

9446202872

 



Latest

Copyrights@2016.