latest

ഡൽഹിയിൽ ക്നാനായ സ്റ്റാർസ് സംഗമം"ചാവോ 2019" ഉജ്ജ്വല പരിസമാപ്തി.

Tiju Kannampally  ,  2019-08-24 06:32:28amm

 

ഡൽഹിയിൽ ക്നാനായ സ്റ്റാർസ് സംഗമം ആവേശമായി
ഡൽഹി ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ സമുദായത്തിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ കൂട്ടായ്മ "ക്നാനായ സ്റ്റാർസിന് " വേണ്ടി ഓഗസ്റ്റ് 24 തിയതി നിർമ്മൽ ജ്യോതിയിൽ നടത്തപ്പെട്ട 
"ചാവോ 2019" ഉജ്ജ്വല പരിസമാപ്തി.
വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. കോട്ടയം അതിരൂപത ദിയസ്പോറ ഇൻചാർജ് 
ഫാദർ ചാക്കോച്ചൻ വണ്ടൻകുഴിയിൽ 
മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ 
ഫാദർ ജോൺ കവുന്നുംപാറയിൽ എന്നിവർ ചേർന്ന് വിശുദ്ധ ബലി അർപ്പിച്ചു. മിഷൻ പ്രസിഡൻറ് ഡോക്ടർ സി റ്റി അബ്രഹാം മിഷൻ വൈസ് പ്രസിഡന്റ്‌ 
എം എം ജോയി എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. നൂറ്റി ഇരുപതോളം കുട്ടികൾ എത്തിച്ചേർന്നു. തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് സമുദായബോധവത്കരണ ക്ലാസുകൾ, വിവിധ മത്സരങ്ങൾ, ഗ്രൂപ്പ് ഗെയിമുകൾ & ആക്ടിവിറ്റീസ് ബഹുമാനപ്പെട്ട വൈദികരുടേയും സിസ്റ്റേഴ്സിന്റെയും 
ക്നാനായ യുവജങ്ങളുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.
വിയർപ്പുതുള്ളികൾ വീണാൽ ജീവിതം ഭദ്രമകുന്ന ഇന്ദ്രപ്രസ്ഥത്തിന്റെ മണ്ണിൽ ക്നാനായ മക്കൾ ബന്ധങ്ങൾ വേർപെടാതെ ഒരുമയിലും കൂട്ടായ്മയിലും തങ്ങളുടെ തനിമയും പാരമ്പര്യങ്ങളും നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങളിലേക്കും പകർന്നുകൊടുക്കുന്ന സുവർണ്ണനിമിഷത്തിന് ഡൽഹി സാക്ഷിയായപ്പോൾ അത് കോട്ടയം അതിരൂപതയോടും, അഭിവന്ദ്യ നമ്മുടെ പിതാക്കന്മാരോടും, വൈദികരോടും, സന്യസ്തരോടും, 
ക്നാനായ മക്കൾ തമ്മിലുള്ള സ്നേഹവും, കുട്ടയിമയും ഊട്ടിയുറപ്പിച്ച് ചരിത്രത്തിന്റെ താളുകളാക്കി നാളത്തെ ക്നാനായ തലമുറയ്ക്ക് കൈമാറാനുള്ള ഉദ്യമമായിമാറി.
നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തിലും തങ്ങളുടെ തനിമയും, പൈതൃകവും, പാരമ്പര്യവും, സഭാ വിശ്വാസവും, കൈവിടാതെ സൂക്ഷിക്കുന്നവരാണ് ക്നാനായ മക്കൾ എന്നുള്ള ഉറച്ച ബോധ്യം നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ സാധിച്ചു.
ക്നാനായ സ്റ്റാർ ജൂനിയേഴ്സ് വിഭാഗത്തിൽ ആൽവിൻ ബുറാടി & ആൽവിന ഹരിനാഗർ 
സബ്‌ജൂനിയർ വിഭാഗത്തിൽ 
ജുവാൻ ജോഷി ഗുഡ്‌ഗാവ് 
& അലീഷാ ജോമി ഓഖല 
എന്നിവരെ തിരഞ്ഞെടുത്തു.
കുട്ടികൾക്കായുള്ള സമ്മാനം സ്പോൺസർ ചെയ്തത് ഡോക്ടർ സി റ്റി അബ്രഹാം 
റെജി മോൻ കെ ജോസഫ്
M.M ജോയി 
രാജു പറപ്പളി എന്നിവർ ചേർന്നാണ്.
പരിപാടികൾക്ക് നേതൃത്വം നൽകിയത് ബഹുമാനപ്പെട്ട വൈദികർ, സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ നിഖില, സിസ്റ്റർ അഖില, സിസ്റ്റർ വന്ദന

ഡൽഹി ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ സമുദായത്തിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ കൂട്ടായ്മ "ക്നാനായ സ്റ്റാർസിന് " വേണ്ടി ഓഗസ്റ്റ് 24 തിയതി നിർമ്മൽ ജ്യോതിയിൽ നടത്തപ്പെട്ട "ചാവോ 2019" ഉജ്ജ്വല പരിസമാപ്തി.വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. കോട്ടയം അതിരൂപത ദിയസ്പോറ ഇൻചാർജ്  ഫാദർ ചാക്കോച്ചൻ വണ്ടൻകുഴിയിൽ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഫാദർ ജോൺ കവുന്നുംപാറയിൽ എന്നിവർ ചേർന്ന് വിശുദ്ധ ബലി അർപ്പിച്ചു. മിഷൻ പ്രസിഡൻറ് ഡോക്ടർ സി റ്റി അബ്രഹാം മിഷൻ വൈസ് പ്രസിഡന്റ്‌ എം.എം. ജോയി എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. നൂറ്റി ഇരുപതോളം കുട്ടികൾ എത്തിച്ചേർന്നു. തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് സമുദായബോധവത്കരണ ക്ലാസുകൾ, വിവിധ മത്സരങ്ങൾ, ഗ്രൂപ്പ് ഗെയിമുകൾ & ആക്ടിവിറ്റീസ് ബഹുമാനപ്പെട്ട വൈദികരുടേയും സിസ്റ്റേഴ്സിന്റെയും ക്നാനായ യുവജങ്ങളുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.

 

വിയർപ്പുതുള്ളികൾ വീണാൽ ജീവിതം ഭദ്രമകുന്ന ഇന്ദ്രപ്രസ്ഥത്തിന്റെ മണ്ണിൽ ക്നാനായ മക്കൾ ബന്ധങ്ങൾ വേർപെടാതെ ഒരുമയിലും കൂട്ടായ്മയിലും തങ്ങളുടെ തനിമയും പാരമ്പര്യങ്ങളും നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങളിലേക്കും പകർന്നുകൊടുക്കുന്ന സുവർണ്ണനിമിഷത്തിന് ഡൽഹി സാക്ഷിയായപ്പോൾ അത് കോട്ടയം അതിരൂപതയോടും, അഭിവന്ദ്യ നമ്മുടെ പിതാക്കന്മാരോടും, വൈദികരോടും, സന്യസ്തരോടും, ക്നാനായ മക്കൾ തമ്മിലുള്ള സ്നേഹവും, കുട്ടയിമയും ഊട്ടിയുറപ്പിച്ച് ചരിത്രത്തിന്റെ താളുകളാക്കി നാളത്തെ ക്നാനായ തലമുറയ്ക്ക് കൈമാറാനുള്ള ഉദ്യമമായിമാറി.നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തിലും തങ്ങളുടെ തനിമയും, പൈതൃകവും, പാരമ്പര്യവും, സഭാ വിശ്വാസവും, കൈവിടാതെ സൂക്ഷിക്കുന്നവരാണ് ക്നാനായ മക്കൾ എന്നുള്ള ഉറച്ച ബോധ്യം നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ സാധിച്ചു.ക്നാനായ സ്റ്റാർ ജൂനിയേഴ്സ് വിഭാഗത്തിൽ ആൽവിൻ ബുറാടി & ആൽവിന ഹരിനാഗർ സബ്‌ജൂനിയർ വിഭാഗത്തിൽ ജുവാൻ ജോഷി ഗുഡ്‌ഗാവ് & അലീഷാ ജോമി ഓഖല എന്നിവരെ തിരഞ്ഞെടുത്തു.

കുട്ടികൾക്കായുള്ള സമ്മാനം സ്പോൺസർ ചെയ്തത് ഡോക്ടർ സി റ്റി അബ്രഹാം, റെജി മോൻ കെ ജോസഫ്,M.M ജോയി, രാജു പറപ്പളി എന്നിവർ ചേർന്നാണ്.പരിപാടികൾക്ക് നേതൃത്വം നൽകിയത് ബഹുമാനപ്പെട്ട വൈദികർ, സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ നിഖില, സിസ്റ്റർ അഖില, സിസ്റ്റർ വന്ദന.

 



Latest

Copyrights@2016.