latest

വിശ്വാസ കൈമാറ്റത്തിനും പ്രേഷിത പ്രവര്‍ത്തനത്തിനും കൂടുതല്‍ ശ്രദ്ധചെലുത്തുക -മാര്‍ മാത്യു മൂലക്കാട്ട്‌

Tiju Kannampally  ,  2019-08-20 02:57:54amm

 

വിശ്വാസ കൈമാറ്റത്തിനും പ്രേഷിതപ്രവര്‍ത്തനത്തിനും കൂടുതല്‍ ശ്രദ്ധചെലുത്തുക -മാര്‍ മാത്യു മൂലക്കാട്ട്‌
തെള്ളകം: ഭാരതസഭയ്‌ക്ക്‌ ശക്തിപകരാനായി പ്രേഷിത കുടിയേറ്റം നടത്തിയ ക്‌നാനായ ജനത വിശ്വാസ കൈമാറ്റത്തിനും പ്രേഷിതപ്രവര്‍ത്തനത്തിനും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത. കോട്ടയം അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലില്‍ അദ്ധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു പിതാവ്‌. കത്തോലിക്കാ സഭ മിഷനറി ചെതന്യത്തിന്‌ ഊന്നല്‍ നല്‍കുന്ന മാക്‌സിമും ഇല്ലൂദെന്ന ബനഡിക്‌ട്‌ 15 മാര്‍പാപ്പയുടെ (30 നവംബര്‍ 1919) ശ്ലൈഹിക പ്രബോധനത്തിന്റെ ശതാബ്‌ദി ആഘോഷിക്കുന്ന വര്‍ഷമാണ്‌ 2019. പരി. ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ നിര്‍ദേശാനുസരണം 2019 ഒക്‌ടോബര്‍ മാസം അസാധാരണ മിഷനറിമാസമായി ആചരിക്കുന്ന സാഹചര്യത്തില്‍ ദൈവാനുഭവം ശക്തമാക്കുക, വിശുദ്ധരുടെ സാക്ഷ്യങ്ങള്‍ ശ്രദ്ധിക്കുക, പ്രേഷിത പരിശീലനം നേടുക, മിശിഹായെ പകര്‍ന്നുകൊടുക്കുകയും മിഷനുകളെ സഹായിക്കുകയും ചെയ്യുക എന്നീ നാലു കാര്യങ്ങളാണ്‌ ഒരോ ക്രൈസ്‌തവനും ചെയ്യേണ്ടത്‌. ക്രിസ്‌ത്യാനിക്ക്‌ മിഷനറി ആവാതിരിക്കാന്‍ കഴിയുകയില്ല. അതിരൂപത മിഷന്‍ ചൈതന്യത്തിലാഴപ്പെടണമെന്നും മുന്‍ കാലങ്ങളില്‍ ധാരാളം മിഷനറിമാരെ സംഭാവന ചെയ്‌ത ഈ സമൂഹത്തില്‍നിന്നും മിഷനറിമാരുടെ എണ്ണത്തില്‍ കുറവുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും അഭി. പിതാവ്‌ സൂചിപ്പിച്ചു. കൂടാതെ പ്രകൃതിയെ സ്‌നേഹിക്കുന്നത്‌ മാനവകുലത്തെ സ്‌നേഹിക്കുന്നത്‌ തന്നെയാണ്‌.�ക്‌നാനായ സമുദായത്തില്‍ നിന്ന്‌ ലോകായുക്തയായി നിയമിക്കപ്പെട്ട ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനെയും എം പിയായി തെരെഞ്ഞടുക്കപ്പെട്ട തോമസ്‌ ചാഴികാടനെയും മാര്‍ മൂലക്കാട്ട്‌ മെത്രാപ്പോലീത്ത ആദരിച്ചു. കണ്ണൂര്‍ ശ്രീപുരത്ത്‌ നിര്‍മിക്കപ്പെടുന്ന ദൈവാലയത്തിന്റെയും ബിഷപ്പ്‌സ്‌ ഹൗസിന്റെയും സ്ഥിതി മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പിതാവ്‌ കൗണ്‍സിലിനെ ധരിപ്പിച്ചു. അതിരൂപതയുടെ പൊതുകണക്കുകള്‍ പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ്‌ ആക്കപ്പറമ്പില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ കോട്ടയം അതിരൂപത നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ കെ എസ്‌ എസ്‌ എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂരും അവതരിപ്പിക്കുകയുണ്ടായി. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മലബാര്‍ മേഖലയിലെ പ്രളയദുരന്തത്തെ നേരിടണമെന്ന്‌ കൗണ്‍സില്‍ നിര്‍ദേശിച്ചു

തെള്ളകം: ഭാരതസഭയ്‌ക്ക്‌ ശക്തിപകരാനായി പ്രേഷിത കുടിയേറ്റം നടത്തിയ ക്‌നാനായ ജനത വിശ്വാസ കൈമാറ്റത്തിനും പ്രേഷിതപ്രവര്‍ത്തനത്തിനും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത. കോട്ടയം അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലില്‍ അദ്ധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു പിതാവ്‌. കത്തോലിക്കാ സഭ മിഷനറി ചെതന്യത്തിന്‌ ഊന്നല്‍ നല്‍കുന്ന മാക്‌സിമും ഇല്ലൂദെന്ന ബനഡിക്‌ട്‌ 15 മാര്‍പാപ്പയുടെ (30 നവംബര്‍ 1919) ശ്ലൈഹിക പ്രബോധനത്തിന്റെ ശതാബ്‌ദി ആഘോഷിക്കുന്ന വര്‍ഷമാണ്‌ 2019. പരി. ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ നിര്‍ദേശാനുസരണം 2019 ഒക്‌ടോബര്‍ മാസം അസാധാരണ മിഷനറിമാസമായി ആചരിക്കുന്ന സാഹചര്യത്തില്‍ ദൈവാനുഭവം ശക്തമാക്കുക, വിശുദ്ധരുടെ സാക്ഷ്യങ്ങള്‍ ശ്രദ്ധിക്കുക, പ്രേഷിത പരിശീലനം നേടുക, മിശിഹായെ പകര്‍ന്നുകൊടുക്കുകയും മിഷനുകളെ സഹായിക്കുകയും ചെയ്യുക എന്നീ നാലു കാര്യങ്ങളാണ്‌ ഒരോ ക്രൈസ്‌തവനും ചെയ്യേണ്ടത്‌. ക്രിസ്‌ത്യാനിക്ക്‌ മിഷനറി ആവാതിരിക്കാന്‍ കഴിയുകയില്ല. അതിരൂപത മിഷന്‍ ചൈതന്യത്തി ലാഴപ്പെടണമെന്നും മുന്‍ കാലങ്ങളില്‍ ധാരാളം മിഷനറിമാരെ സംഭാവന ചെയ്‌ത ഈ സമൂഹത്തില്‍നിന്നും മിഷനറിമാരുടെ എണ്ണത്തില്‍ കുറവുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും അഭി. പിതാവ്‌ സൂചിപ്പിച്ചു. കൂടാതെ പ്രകൃതിയെ സ്‌നേഹിക്കുന്നത്‌ മാനവകുലത്തെ സ്‌നേഹിക്കുന്നത്‌ തന്നെയാണ്‌.ക്‌നാനായ സമുദായത്തില്‍ നിന്ന്‌ ലോകായുക്തയായി നിയമിക്കപ്പെട്ട ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനെയും എം പിയായി തെരെഞ്ഞടുക്കപ്പെട്ട തോമസ്‌ ചാഴികാടനെയും മാര്‍ മൂലക്കാട്ട്‌ മെത്രാപ്പോലീത്ത ആദരിച്ചു. കണ്ണൂര്‍ ശ്രീപുരത്ത്‌ നിര്‍മിക്കപ്പെടുന്ന ദൈവാലയത്തിന്റെയും ബിഷപ്പ്‌സ്‌ ഹൗസിന്റെയും സ്ഥിതി മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പിതാവ്‌ കൗണ്‍സിലിനെ ധരിപ്പിച്ചു. അതിരൂപതയുടെ പൊതുകണക്കുകള്‍ പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ്‌ ആക്കപ്പറമ്പില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ കോട്ടയം അതിരൂപത നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ കെ എസ്‌ എസ്‌ എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂരും അവതരിപ്പിക്കുകയുണ്ടായി. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മലബാര്‍ മേഖലയിലെ പ്രളയദുരന്തത്തെ നേരിടണമെന്ന്‌ കൗണ്‍സില്‍ നിര്‍ദേശിച്ചു

 



Latest

Copyrights@2016.