latest

ചിക്കാഗോ സെന്റ് മേരീസിൽ മലയാളം ക്ലാസ്സുകൾക്ക് ആരംഭം കുറിച്ചു.

Editor  ,  2019-07-10 12:15:14amm സ്റ്റീഫൻ ചൊള്ളമ്പേൽ

 

സെന്റ് മേരീസിൽ മലയാളം ക്ലാസ്സുകൾക്ക് ആരംഭം കുറിച്ചു.
 ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ മലയാളം ക്ലാസ്സുകൾക്ക് ആരംഭം കുറിച്ചു. വേദപാഠ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമ്മർ പ്രോഗാം ആയാണ് മലയാളം ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത് . തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ ആണ് ക്ലാസുകൾ നടത്തപ്പെടുന്നത് . മലയാള ഭാഷ എഴുതുവാനും വായിക്കുവാനും മലയാളത്തിൽ സംസാരിക്കുവാനും കുട്ടികളെ ക്ലാസ്സിൽ പരിശീലിപ്പിക്കുന്നതാണ് . കൂടാതെ മലയാളം പാട്ടുകളും ഗെയിമുകളും പരിശീലിപ്പിക്കുന്നതാണ്. ഇടവക വികാരി ഫാ . തോമസ് മുളവനാൽ മലയാളം ക്ലാസ് തിരിതെളിച്ചു ആരംഭംകുറിച്ചു .ട്രസ്റ്റീ കോർഡിനേറ്റർ സാബു നടുവീട്ടിൽ,അധ്യാപകരായ സിസ്റ്റർ സിൽവേറിയൂസ്, സജി പൂത്തൃക്കയിൽ , ബിനു ഇടകരയിൽ എന്നിവർ ഉത്‌ഘാടന വേളയിൽ പങ്കുചേർന്നു .
                                                                     സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ മലയാളം ക്ലാസ്സുകൾക്ക് ആരംഭം കുറിച്ചു. വേദപാഠ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമ്മർ പ്രോഗാം ആയാണ് മലയാളം ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത് . തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ ആണ് ക്ലാസുകൾ നടത്തപ്പെടുന്നത് . മലയാള ഭാഷ എഴുതുവാനും വായിക്കുവാനും മലയാളത്തിൽ സംസാരിക്കുവാനും കുട്ടികളെ ക്ലാസ്സിൽ പരിശീലിപ്പിക്കുന്നതാണ് . കൂടാതെ മലയാളം പാട്ടുകളും ഗെയിമുകളും പരിശീലിപ്പിക്കുന്നതാണ്. ഇടവക വികാരി ഫാ . തോമസ് മുളവനാൽ മലയാളം ക്ലാസ് തിരിതെളിച്ചു ആരംഭംകുറിച്ചു .ട്രസ്റ്റീ കോർഡിനേറ്റർ സാബു നടുവീട്ടിൽ,അധ്യാപകരായ സിസ്റ്റർ സിൽവേറിയൂസ്, സജി പൂത്തൃക്കയിൽ , ബിനു ഇടകരയിൽ എന്നിവർ ഉത്‌ഘാടന വേളയിൽ പങ്കുചേർന്നു .

 

 

 



Latest

Copyrights@2016.