latest

ചിക്കാഗോ സെ.മേരിസിൽ പത്തിന്റെ നിറവിൽ യൂത്തിന്റെ ഒത്തുചേരൽ ആവേശ ഉജ്വലമായി,

Editor  ,  2019-07-09 01:48:43pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

 

 

ചിക്കാഗോ: ദശവത്സര ആഘോഷങ്ങൾക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന   മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പത്തിന്റെ നിറവിൽ യുവജനങ്ങൾ ഒത്തുചേർന്നു . ആഗോള യുവജന ദിനമായി ആഘോഷിച്ച ജൂലൈ ഏഴാം തീയതിയാണ് സെന്റ് മേരീസിലെ യുവജനങ്ങൾ ഒത്തുചേർന്നത് . രാവിലെ പത്തുമണിക്ക് യുവജനങ്ങളുടെ കാഴ്ച സമർപ്പണത്തോടെ ആരംഭിച്ച ദിവ്യബലിയിൽ കൊഹിമ രൂപത ബിഷപ്പ് മാർ ജെയിംസ് തോപ്പിൽ മുഖ്യ കാർമ്മികൻ ആയിരുന്നു . ഇടവക വികാരി ഫാ . തോമസ് മുളവനാൽ , ഫാ. ബിബി തറയിൽ എന്നിവർ സഹകാർമികർ ആയി . വിശുദ്ധ കുർബാനയ്ക്കുശേഷം ബ്രദർ സാബു അറുതൊട്ടിയിൽ യുവജന സന്ദേശം നൽകി . യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ കാർ വാഷും സ്നേഹകൂട്ടായ്മയും ഡിജെ യും സ്‌നേഹവിരുന്നും യുവജനാഘോഷങ്ങൾക്ക് ചാരുത പകർന്നു . യൂത്ത് മിനിസ്ട്രിയും കെ സി വൈ എല്ലും യുവജനവേദിയും സംയുക്തമായാണ് യുവജനാഘോഷങ്ങൾ സംഘടിപ്പിച്ചത് . അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിലും ഇതര ഭാരവാഹികളും പാരിഷ് എക്സിക്യൂട്ടീവും പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
         
           

 



Latest

Copyrights@2016.