latest

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് യുവജന ദിനം ആഘോഷിച്ചു.

Tiju Kannampally  ,  2019-07-08 06:05:29amm

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് യുവജന ദിനം ആഘോഷിച്ചു.
 കെ സി വൈ എൽ ഉഴവൂർ യൂണിറ്റ് ഈ വർഷത്തെ യുവജനദിനാഘോഷം ജൂലൈ മാസം ഏഴാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് മുമ്പായി യുവജനങ്ങളുടെ നേതൃത്വത്തിൽ കാഴ്ച സമർപ്പണവും പിന്നീട്  വിശുദ്ധ കുർബാനയുടെ മറ്റു ശുശ്രൂഷകളും യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊച്ചച്ചൻ ഫാ. ഗ്രേയിസൺ വേങ്ങക്കൽ പതാക ഉയർത്തുകയും, യൂണിറ്റ് സെക്രട്ടറി. ജിബിൻ കളരിക്കൽ യുവജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അതിനെ തുടർന്ന് ക്നാനായ യുവജനങ്ങൾക്കിടയിൽ വളർന്നുവരുന്ന യുവജന പ്രതിഭയും മാറിക ഇടവക അംഗവുമായ ജിൻസ്മോൻ ജോർജ് - ന്റെ നേതൃത്വത്തിൽ ക്നാനായ സമുദായവും യുവജനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസും നടത്തപ്പെട്ടു. സമുദായവുമായി ബന്ധപ്പട്ടുള്ള  നമ്മുടെ യുവജനങ്ങളുടെ നിരവധിയായ സംശയങ്ങൾക്ക് വ്യക്തമായ  മറുപടിയും കൃത്യമായ അറിവും നൽകിക്കൊണ്ടുള്ള ഒരു ക്ലാസ് ആയിരുന്നു നടത്തപ്പെട്ടത്. തുടർന്ന്  സ്നേഹവിരുന്നോടുകൂടി യുവജന ദിന ആഘോഷ പരിപാടികൾ അവസാനിച്ചു. ഫാ. തോമസ് ആനിമൂട്ടിൽ,  ഫാ.ഗ്രേയിസൺ വേങ്ങക്കൽ, യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, ജെബിൻ കളരിക്കൽ, സ്റ്റീഫൻ വടയാർ, ലവിൻ പോതെമാക്കിൽ, സീന സാബു, ആഷ്‌ലി കല്ലട, സജോ വേലിക്കെട്ടേൽ, sr. സാങ്റ്റ svm എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
         എന്ന്,
അനശ്വൽ ലൂയിസ് 
PRO ഉഴവൂർ KCYL

Latest

Copyrights@2016.