latest

കോട്ടയം അതിരൂപതാ അജപാലന കമ്മീഷനുകളുടെ സംയുക്ത യോഗം സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-06-08 04:17:06amm

കോട്ടയം അതിരൂപതാ അജപാലന കമ്മീഷനുകളുടെ 
സംയുക്ത യോഗം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി രൂപം നല്‍കിയിരിക്കുന്ന വിവിധ അജപാലന കമ്മീഷനുകളുടെ സംയുക്ത യോഗം സംഘടിപ്പിച്ചു. അതിരൂപതാ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച യോഗം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ്ജ് കുരിശുമ്മൂട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍ വിഷയാവതരണം നടത്തി. ഓരോ കമ്മീഷനും കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ അദ്ധ്യക്ഷതയില്‍ പ്രത്യേകം യോഗം ചേര്‍ന്ന് കമ്മീഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ട വിവിധ അജപാലന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് രൂപരേഖ തയ്യാറാക്കി. അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന പതിനാറ് കമ്മീഷനുകളുടെ ചെയര്‍മാന്‍മാരും അംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു. 

Latest

Copyrights@2016.