latest

ക്നാനാ‍യ റീജിയൺ - പ്രീ - മാര്യേജ് കോഴ്സ് സാൻ ഹോസയിൽ നടത്തപ്പെടുന്നു.

Tiju Kannampally  ,  2019-05-21 10:39:40pmm ബിനോയി സ്റ്റീഫൻ കിഴക്കനടി

 

ക്നാനാ‍യ റീജിയൺ - പ്രീ - മാര്യേജ് കോഴ്സ് സാൻ ഹോസയിൽ നടത്തപ്പെടുന്നു.
ബിനോയി സ്റ്റീഫൻ കിഴക്കനടി
                         ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ജൂൺ മാസം 28, 29, 30 തീയതികളിൽ കാലിഫോർണിയയിലെ സാൻ ഹോസയിലുള്ള സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെടുന്നു. 
                         വിവാഹിതരാകുവാൻ തയ്യാറെടുക്കുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രഗൽഭരായ വ്യക്തികൾ ഈ ത്ര്വിദിന കോഴ്സിനു നേതുത്വം നൽകുന്നു. അമേരിക്കയിലും, ഇന്ത്യയിലും വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു. കുടുംബബന്ധങ്ങൾക്ക്‌ ഏറെ മൂല്യശോഷണം നേരിടുന്ന ഈ അവസരത്തിൽ, യുവജനങ്ങൾ വിവാഹത്തിനു മുൻപായി ഇത്തരം കോഴ്‌സുകളിൽ പങ്കെടുക്കുന്നത് തികച്ചും ഉചിതമാണെന്ന് ഫൊറോനാ വികാരി ഫാ. സജി പിണർക്കയിൽ അഭിപ്രായപ്പെട്ടു. 
                          പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫാ. സജി പിണർക്കയിൽ [224-659-6586], ശ്രീ. റ്റോണി പുല്ലാപ്പള്ളി [630 - 205 - 5078] എന്നീവരെ ബന്ധപ്പെട്ട് പേരുകൾ റെജിസ്റ്റർ ചെയ്യേണ്ടതാണ്. ക്നാനായ റീജിയണിന്റെ അടുത്ത പ്രീ-മാര്യേജ് കോഴ്സ് ഒക്ടോബർ 18 മുതൽ 20  വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ജൂൺ മാസം 28, 29, 30 തീയതികളിൽ കാലിഫോർണിയയിലെ സാൻ ഹോസയിലുള്ള സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെടുന്നു. വിവാഹിതരാകുവാൻ തയ്യാറെടുക്കുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രഗൽഭരായ വ്യക്തികൾ ഈ ത്ര്വിദിന കോഴ്സിനു നേതുത്വം നൽകുന്നു. അമേരിക്കയിലും, ഇന്ത്യയിലും വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു. കുടുംബബന്ധങ്ങൾക്ക്‌ ഏറെ മൂല്യശോഷണം നേരിടുന്ന ഈ അവസരത്തിൽ, യുവജനങ്ങൾ വിവാഹത്തിനു മുൻപായി ഇത്തരം കോഴ്‌സുകളിൽ പങ്കെടുക്കുന്നത് തികച്ചും ഉചിതമാണെന്ന് ഫൊറോനാ വികാരി ഫാ. സജി പിണർക്കയിൽ അഭിപ്രായപ്പെട്ടു. 

 

പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫാ. സജി പിണർക്കയിൽ [224-659-6586], ശ്രീ. റ്റോണി പുല്ലാപ്പള്ളി [630 - 205 - 5078] എന്നീവരെ ബന്ധപ്പെട്ട് പേരുകൾ റെജിസ്റ്റർ ചെയ്യേണ്ടതാണ്. ക്നാനായ റീജിയണിന്റെ അടുത്ത പ്രീ-മാര്യേജ് കോഴ്സ് ഒക്ടോബർ 18 മുതൽ 20  വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

 



Latest

Copyrights@2016.