latest

ഫാ. ജോര്‍ജ്‌ കുരിശുംമൂട്ടില്‍ കോട്ടയം അതിരൂപത മലങ്കര റിജീയണ്‍ വികാരി ജനറാള്‍.

Tiju Kannampally  ,  2019-05-20 04:23:23amm

കോട്ടയം അതിരൂപത മലങ്കര റിജീയണ്‍ വികാരി ജനറാളായി ഫാ. ജോര്‍ജ്‌ കുരിശുംമൂട്ടിലിനെ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത നിയമിച്ചു. മെയ്‌ 20 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നു. നിലവില്‍ റാന്നി സെന്റ്‌ തെരേസാസ്‌ ക്‌നാനായ കത്തോലിക്കാ പള്ളി വികാരിയാണ്‌ ഫാ. ജോര്‍ജ്‌. വികാരി ജനറാളായിരുന്ന ഫാ. ഏബ്രഹാം മണ്ണില്‍ പത്തനംതിട്ട രൂപതയിലേയ്‌ക്ക്‌ മടങ്ങിപ്പോയതിനെ തുടര്‍ന്നാണ്‌ പുതിയ നിയമനമുണ്ടായത്‌. കറ്റോട്‌ കുരിശുംമൂട്ടില്‍ കെ.എം. അലക്‌സാണ്ടര്‍ -അച്ചാമ്മ ദമ്പതികളുടെ മകനായ ഫാ. ജോര്‍ജ്‌ 1987 ഡിസംബറില്‍ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന്‌ കറ്റോട്‌, തുരുത്തിക്കാട്‌, ഇരവിപേരൂര്‍, റാന്നി, തെങ്ങേലി, കുറ്റൂര്‍, രാമമംഗലം, ചെങ്ങളം, ചിങ്ങവനം, ഓതറ എന്നീ പള്ളികളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കൂടാതെ ബാംഗ്ലൂര്‍ ഗുരുകുലം വൈസ്‌ റെക്‌ടര്‍, ഹാദൂസ ഡയറക്‌ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മികച്ച ചിത്രകാരനായ ഫാ. ജോര്‍ജ്‌ ക്രിസ്‌ത്യന്‍ ഐക്കണോഗ്രഫിയില്‍ ലെബനന്‍ ഹോളി സ്‌പിരിറ്റ്‌ മാറോണെറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്‌. അന്തരിച്ച ഫാ. തോമസ്‌ കുരിശുംമൂട്ടില്‍ പിതൃസഹോദരനാണ്‌. സഹോദരങ്ങള്‍: റോയി, റ്റോമി, എബി, റെജി ജോസ്‌ തേക്കുംകാട്ടില്‍ കിടങ്ങൂര്‍, ബ്ലെസി ജോണി ഇലയ്‌ക്കാട്ട്‌ പാലത്തുരുത്ത്‌, റെനി അനി മാളിയേക്കല്‍ ചുങ്കം.



Latest

Copyrights@2016.