latest

ബിർമിങ്ങാം KCA-യുടെ ഈസ്റ്റർ ആഘോഷവും പ്രതിഭാ സംഗമവും അനന്യമായി കൊണ്ടാടി.

Tiju Kannampally  ,  2019-05-17 11:16:57pmm തോമസ് സ്റ്റീഫൻ പാലകൻ.

 

ബിർമിങ്ങാം KCA-യുടെ ഈസ്റ്റർ ആഘോഷവും പ്രതിഭാ സംഗമവും അനന്യമായി കൊണ്ടാടി.
തോമസ് സ്റ്റീഫൻ പാലകൻ.
ബിർമിങ്ങാം ക്നാനായ കാത്തോലിക് അസ്സോസിയേഷൻ്റെ   നേതൃത്വത്തിൽ മാനവ സ്നേഹത്തിൻെറയും ത്യാഗത്തിൻ്റെയും മഹത്തായ സന്ദേശം നൽകുന്ന ഈസ്റ്റർ സ്‌മരണകൾ വിപുലമായ ചടങ്ങുകളോടെ മേയ് 5 ന് ukkca കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിച്ചു.
വെത്യസ്തമായ ശൈലിയിൽ യൂണിറ്റിലെ മുഴുവൻ കലാ കായിക പ്രതിഭകളെ ആദരിക്കുന്ന "പ്രതിഭാ സംഗമം" എന്ന നിലയിലാണ് ആഘോഷങ്ങൾ അണിയിച്ചൊരുക്കിയത്.
ബഹു. റവ. ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ബഹു. റവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ എന്നിവർ ചേർന്നർപ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. യൂണിറ്റ് പ്രസിഡന്റ് ശ്രീ . ജയ് തോമസ് അധ്യക്ഷനായ സാംസ്‌കാരിക സമ്മേളനം  ബഹു. റവ. ഫാ. ജസ്റ്റിൻ കാരക്കാട് ഉൽഘടനം ചെയ്‌തു സംസാരിച്ചു. സഭയോടും സമൂഗത്തോടും കൂടെയായിരുന്നുകൊണ്ടു വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുവാൻ ഏവർകും ഇടയാകട്ടെയെന്നു അദ്ദേഹം ആശംസിച്ചു. UKKCA പ്രസിഡന്റ് ബഹു. തോമസ് തൊണ്ണമാവുങ്കൽ, ബഹു. റവ. ഫാ. റോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ. തോമസ് സ്റ്റീഫൻ പാലകൻ യൂണിറ്റ് റിപ്പോർട്ടവതരിപ്പിച്ചു. ശ്രീ. ബെന്നി ഓണശ്ശേരിൽ സമ്മേളനത്തിൽ സ്വാഗതവും ശ്രീ. ജോൺ മുളയിങ്കൽ  യോഗത്തിൽ നന്ദിയും അർപ്പിച്ചു.
തുടർന്ന് UKKCA കലാമേളയുടെ ചരിത്രത്തിൽ തുടർച്ചയായി 4-ലാം തവണയും യൂണിറ്റിനെ ചാംപ്യൻഷിപ് നേടുവാൻ പ്രാപ്തമാക്കിയ അംഗങ്ങളെ ആനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കലാമേളയിൽ അരങ്ങേറിയ മുഴുവൻ കലകളും പുനരവതരിപ്പിച്ചുകൊണ്ടു കലാസന്ധ്യ ആഘോഷങ്ങൾക്ക് അനന്യതയേകി .

ബിർമിങ്ങാം ക്നാനായ കാത്തോലിക് അസ്സോസിയേഷൻ്റെ   നേതൃത്വത്തിൽ മാനവ സ്നേഹത്തിൻെറയും ത്യാഗത്തിൻ്റെയും മഹത്തായ സന്ദേശം നൽകുന്ന ഈസ്റ്റർ സ്‌മരണകൾ വിപുലമായ ചടങ്ങുകളോടെ മേയ് 5 ന് ukkca കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിച്ചു.വെത്യസ്തമായ ശൈലിയിൽ യൂണിറ്റിലെ മുഴുവൻ കലാ കായിക പ്രതിഭകളെ ആദരിക്കുന്ന "പ്രതിഭാ സംഗമം" എന്ന നിലയിലാണ് ആഘോഷങ്ങൾ അണിയിച്ചൊരുക്കിയത്.

 

ബഹു. റവ. ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ബഹു. റവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ എന്നിവർ ചേർന്നർപ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. യൂണിറ്റ് പ്രസിഡന്റ് ശ്രീ . ജയ് തോമസ് അധ്യക്ഷനായ സാംസ്‌കാരിക സമ്മേളനം  ബഹു. റവ. ഫാ. ജസ്റ്റിൻ കാരക്കാട് ഉൽഘടനം ചെയ്‌തു സംസാരിച്ചു. സഭയോടും സമൂഗത്തോടും കൂടെയായിരുന്നുകൊണ്ടു വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുവാൻ ഏവർകും ഇടയാകട്ടെയെന്നു അദ്ദേഹം ആശംസിച്ചു. UKKCA പ്രസിഡന്റ് ബഹു. തോമസ് തൊണ്ണമാവുങ്കൽ, ബഹു. റവ. ഫാ. റോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ. തോമസ് സ്റ്റീഫൻ പാലകൻ യൂണിറ്റ് റിപ്പോർട്ടവതരിപ്പിച്ചു. ശ്രീ. ബെന്നി ഓണശ്ശേരിൽ സമ്മേളനത്തിൽ സ്വാഗതവും ശ്രീ. ജോൺ മുളയിങ്കൽ  യോഗത്തിൽ നന്ദിയും അർപ്പിച്ചു.

 

തുടർന്ന് UKKCA കലാമേളയുടെ ചരിത്രത്തിൽ തുടർച്ചയായി 4-ലാം തവണയും യൂണിറ്റിനെ ചാംപ്യൻഷിപ് നേടുവാൻ പ്രാപ്തമാക്കിയ അംഗങ്ങളെ ആനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കലാമേളയിൽ അരങ്ങേറിയ മുഴുവൻ കലകളും പുനരവതരിപ്പിച്ചുകൊണ്ടു കലാസന്ധ്യ ആഘോഷങ്ങൾക്ക് അനന്യതയേകി .

 

 



Latest

Copyrights@2016.