latest

ന്യൂജേഴ്‌സി ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ ദേവാലയത്തില്‍ തിരുനാളും ഗ്രോട്ടോ ആശീര്‍വാദവും മെയ്‌ 25, 26 തീയതികളില്‍

Tiju Kannampally  ,  2019-05-15 10:33:19pmm

ന്യൂജേഴ്‌സി: ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും ഗ്രോട്ടോ ആശീര്‍വാദവും മെയ്‌ 25, 26 തീയതികളില്‍ നടക്കും. 25 ന്‌ വൈകുന്നേരം 6.30 ന്‌ കൊടിയേറ്റ്‌, ഗ്രോട്ടോ വെഞ്ചെരിപ്പ്‌, ലദീഞ്ഞ്‌. വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഫാ. റോയിസണ്‍ മേനോലിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ യൂത്ത്‌ കാര്‍ണിവെല്‍, ഫുഡ്‌ഫെസ്റ്റിവല്‍. 26 ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ നടക്കുന്ന റാസയ്‌ക്ക്‌ ഫാ. സ്റ്റീഫന്‍ വെട്ടുവേലി മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ. ഡോ. ബ്രസണ്‍ ഒഴുങ്ങാലില്‍ സന്ദേശം നല്‍കും. ഫാ. ജോസ്‌ തോട്ടുകുളപ്പാനിയില്‍, ഫാ. ബിജു മുണ്ടത്താനത്ത്‌ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഫാ. ജോസ്‌ തറയ്‌ക്കല്‍ പരി. കുര്‍ബാനയുടെ ആശീര്‍വാദം നടത്തും. ലദീഞ്ഞിന്‌ ഫാ. തോമസ്‌ മങ്ങാട്ട്‌ കാര്‍മ്മികത്വം വഹിക്കും. 6.30 ന്‌ പ്രദക്ഷിണം. തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌.



Latest

Copyrights@2016.