latest

ക്‌നാനായ സ്റ്റാര്‍സ് പതിനൊന്നാമത്തെ ബാച്ചിലേക്കുള്ള സെലക്ഷന്‍ ക്യാമ്പുകള്‍ക്ക് മെയ് 17 ന് തുടക്കം

Tiju Kannampally  ,  2019-05-15 06:58:34amm

ക്‌നാനായ സ്റ്റാര്‍സ് പതിനൊന്നാമത്തെ ബാച്ചിലേക്കുള്ള സെലക്ഷന്‍ ക്യാമ്പുകള്‍ക്ക് മെയ് 17 ന് തുടക്കം
ക്‌നാനായ സമുദായത്തിലെ പ്രതിഭാശാലികളായ കുട്ടികളെ ഹൈസ്‌കൂള്‍ പ്രവേശനാവസരത്തില്‍തന്നെ കണ്ടെത്തി മൂല്യാധിഷ്ഠിത ജീവിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉന്നതവിദ്യാഭ്യാസം നേടിയെടുക്കാനാവശ്യമായ പരിശീലനങ്ങളും തുടര്‍ച്ചയായി നല്‍കി ഉന്നത നിലവാരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ പതിനൊന്നാമത്തെ ബാച്ചില്‍ ഉള്‍പ്പെടുത്തുന്നതിനായി ലഭിച്ച അപേക്ഷകര്‍ക്കായി പ്രാഥമിക സെലക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മെയ് 17, 18 തീയതികളിലായി ഇടയ്ക്കാട്, ഉഴവൂര്‍, പിറവം, ചുങ്കം പടമുഖം, മലങ്കര ഫൊറോനകളിലെ കുട്ടികള്‍ക്കും മെയ് 24, 25 തീയതികളില്‍ കടുത്തുരുത്തി, കൈപ്പുഴ, കിടങ്ങൂര്‍ ഫൊറോനകളിലെ കുട്ടികള്‍ക്കുമായി ചൈതന്യയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യദിവസം രാവിലെ 10 മണി മുതല്‍ രണ്ടാമത്തെ ദിവസം വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള ടീം വിലയിരുത്തല്‍ നടത്തി പുതിയ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ അതത് ഫൊറോനകള്‍ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളില്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് മറ്റു ഫൊറോനകളുടെ ദിവസങ്ങളില്‍ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. 

Latest

Copyrights@2016.