latest

ക്‌നാനായ നേതൃസംഗമം സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-05-14 04:22:30amm

ക്‌നാനായ നേതൃസംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലുള്ള ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗി ന്റെ നേതൃത്വത്തിൽ ക്‌നാനായ നേതൃസംഗമം സംഘടിപ്പിച്ചു. അപ്നാദേശിന്റെ ആഭിമുഖ്യത്തിൽ ക്‌നാനായ സ്റ്റാർസ് കുട്ടികളെയും മാതാപിതാക്കളെയും ഉൾച്ചേർത്ത് ചൈതന്യയിലാണ് സംഗമം സംഘടിപ്പിച്ചത്. തോമസ് ചാഴികാടൻ എക്‌സ് എം.എൽ.എ നേതൃസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.  ജീവിതവിജയം കൈവരിച്ച മഹത് വ്യക്തികളുടെ ജീവിതമാതൃക മനസ്സിലാക്കുവാനും ഓരോ വ്യക്തിക്കും അനുയോജ്യമായ പഠനശൈലി രൂപപ്പെടുത്തുവാനും കുട്ടികൾ തയ്യാറാകണമെന്നും ഇക്കാര്യത്തിൽ മാതാപിതാക്കളോടൊപ്പം അദ്ധ്യാപകരും ഇതര മാർഗ്ഗദർശികളും സദാ പങ്കാളികളാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.തോമസ് കോട്ടൂർ, ഡോ.ജോസ് ജെയിംസ്, ബിബീഷ് ഓലിക്കമുറിയിൽ, ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടിൽ, സിസ്റ്റർ ബീന എസ്.വി.എം, തോമസ് പടപുരയ്ക്കൽ, മാത്യു പടപുരയ്ക്കൽ, ജെറി മുള്ളൂർ എന്നിവർ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ക്‌നാനായ സ്റ്റാർസ് ദർശനവും ഭാവി പ്രവർത്തന പദ്ധതികളും എന്ന വിഷയത്തിൽ കാർട്ട് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു. നൂറ്റിമുപ്പതിലധികം ക്‌നാനായ സ്റ്റാർസ് കുട്ടികളും മാതാപിതാക്കളും സംഗമത്തിൽ പങ്കെടുത്തു. 

Latest

Copyrights@2016.