latest

കാരിത്താസ്‌ ആശുപത്രിയില്‍ രണ്ടാമത്തെ കാത്‌ ലാബ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2019-05-14 03:36:44amm

തെള്ളകം: കാരിത്താസ്‌ ആശുപത്രിയില്‍ പുതുതായി തുടക്കം കുറിച്ച രണ്ടാമത്തെ കാത്‌ ലാബ്‌ പുതുക്കിയ 33 ബെഡ്ഡുകളോടുകൂടിയ കാര്‍ഡിയാക്‌ ICU, TMT യൂണിറ്റ്‌, എന്നിവയുടെ കൂദാശ കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വഹിച്ചു. റേഡിയേഷന്‍ വളരെ കുറവുള്ളതും, തീര്‍ത്തും അത്യാസന്ന നിലയില്‍ ഓപ്പറേഷന്‍ വേണ്ട രോഗികളെ ഉത്തമമായതും, TAVI എന്‍ഡോസ്‌കോപ്പിക്‌ Procedures നു അനുഗുണമായതും 3D HD Ct, അതിനൂതന സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി ഒട്ടനവധി സവിശേഷതകളുള്ള ഈ മെഷീന്‍ ഈ ശ്രേണിയിലെ കേരളത്തിലെ ആദ്യ സംരംഭം ആണ്‌ എന്ന്‌ ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ ആനിമൂട്ടില്‍ അറിയിച്ചു. ഇതിനോടകം ഹൈബ്രിഡ്‌ കാത്‌  ലാബ്‌, സ്ഥാപിതമായി 8 വര്‍ഷത്തിനുള്ളില്‍ ഹൃദയ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ഉള്‍പ്പെടെ 22000 ല്‍ അധികം ഇന്റര്‍വെന്‍ഷനല്‍ ചികിത്സാവിധികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കാരിത്താസിനു കഴിഞ്ഞിട്ടുണ്ട്‌. ഫാ. ബിനു കുന്നത്ത്‌, ഫാ. ജിനു കാവില്‍, ഡോ. ബോബി എന്‍.എ., ഡോ. ജോണി ജോസഫ്‌, ഡോ. ദീപക്‌ ഡേവിഡ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.