latest

പുന്നത്തുറ സംഗമം താമ്പായില്‍ 2019 മേയ് 5 ന്.

Tiju Kannampally  ,  2019-04-22 04:17:03amm

കോട്ടയം ജില്ലയിലെ പുന്നത്തുറ എന്ന സുന്ദര ഗ്രാമത്തിന്റെ യശ്ശസുയര്‍ത്തി ഫ്‌ളോറിഡായുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന പുന്നത്തുറ നിവാസികളെ ഒരു കുടക്കീഴില്‍ അണിനിരത്തി ഈ വരുന്ന മേയ് 5 ഞായറാഴ്ച രാവിലെ 10.30 ന് താമ്പ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ വി.കുര്‍ബാനയോടു കൂടി വിവിധങ്ങളും ആഘോഷഭരിതവുമായ പരിപാടികളോടെ ഒരു സംഗമ വേദി ഒരുക്കപ്പെടുന്നു. ശ്രീ.സജി കടിയംപളളില്‍ ഏവരേയും  സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിക്കുന്ന പൊതുയോഗത്തില്‍ ഫാ.തോമസ് പോളയ്ക്കല്‍ (Sacred Heart Catholic Church, Williamson WV) സംഗമം ഉദ്ഘാടനം ചെയ്യും. ശ്രീ.റെജി തെക്കനാട്ട് അധ്യക്ഷപ്രസംഗം നടത്തും. ശ്രീ.ടോമി കട്ടിണച്ചേരില്‍ (പ്രസിഡന്റ് KCCCF, Tampa), ഫാ.ജോസഫ് മേലേടത്ത്, ശ്രീ.ജെയിംസ് തെക്കനാട്ട് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ശ്രീ.സജി കടവില്‍ നന്ദി പറയും. പൊതുയോഗത്തെ തുടര്‍ന്ന് വിവിധയിനം കലാകായിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

പ്രസ്തുത പരിപാടിയിലേക്ക് ഫ്‌ളോറിഡയിലെ എല്ലാ പുന്നത്തുറ നിവാസികളേയും ക്ഷണിക്കുന്നതോടൊപ്പം ഫ്‌ളോറിഡ സ്‌റ്റേറ്റിന് പുറത്തുനിന്നുളള പുന്നത്തുറ നിവാസികളായ ഞങ്ങളുടെ പ്രിയപ്പെട്ട ബന്ധുമിത്രാദികളേയും സ്‌നേഹപൂര്‍വ്വം ഈ അവസരത്തില്‍ ക്ഷണിച്ചുകൊളളുന്നു. സജി കടിയംപളളില്‍, റെജി തെക്കനാട്ട്, ബിജോയ് പൂവേലില്‍, സജി കടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ മനോഹരമായ ഒരു ദിവസം ഒരുക്കുന്നതിനുളള അണിയറ പ്രവര്‍ത്തനങ്ങള്‍ വളരേ സജീവമാണ്. താല്പര്യമുളള പുന്നത്തുറ നിവാസികള്‍ക്കു താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയും നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്യാവുന്നതാണ്. 

863 529 8434,  863 206 5057...

 

കോട്ടയം ജില്ലയിലെ പുന്നത്തുറ എന്ന സുന്ദര ഗ്രാമത്തിന്റെ യശ്ശസുയര്‍ത്തി ഫ്‌ളോറിഡായുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന പുന്നത്തുറ നിവാസികളെ ഒരു കുടക്കീഴില്‍ അണിനിരത്തി ഈ വരുന്ന മേയ് 5 ഞായറാഴ്ച വിവിധങ്ങളും ആഘോഷഭരിതവുമായ പരിപാടികളോടെ ഒരു സംഗമ വേദി ഒരുക്കപ്പെടുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഫ്‌ളോറിഡയിലെ എല്ലാ പുന്നത്തുറ നിവാസികളേയും ക്ഷണിക്കുന്നതോടൊപ്പം ഫ്‌ളോറിഡ സ്‌റ്റേറ്റിന് പുറത്തുനിന്നുളള പുന്നത്തുറ നിവാസികളായ ഞങ്ങളുടെ പ്രിയപ്പെട്ട ബന്ധുമിത്രാദികളേയും സ്‌നേഹപൂര്‍വ്വം ഈ അവസരത്തില്‍ ക്ഷണിച്ചുകൊളളുന്നു. സജി കടിയംപളളില്‍, റെജി തെക്കനാട്ട്, ബിജോയ് പൂവേലില്‍, സജി കടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ മനോഹരമായ ഒരു ദിവസം ഒരുക്കുന്നതിനുളള അണിയറ പ്രവര്‍ത്തനങ്ങള്‍ വളരേ സജീവമാണ്. താല്പര്യമുളള പുന്നത്തുറ നിവാസികള്‍ക്കു താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയും നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്യാവുന്നതാണ്. 
863 529 8434,  863 206 5057...
പുന്നത്തുറ സംഗമം താമ്പായില്‍ 2019 മേയ് 5 ന്.

 

 

 

 

 

 

 

 



Latest

Copyrights@2016.