latest

ബിഷപ്പ് സൈമണ്‍ കായിപ്പുറം തീഷ്ണതയുള്ള മിഷനറിയും ഇടയ ശ്രേഷ്ഠനും:മാര്‍ മാത്യു മൂലക്കാട്ട്.

Tiju Kannampally  ,  2019-04-22 03:12:27amm

 

ബിഷപ്പ് സൈമണ്‍ കായിപ്പുറം തീഷ്ണതയുള്ള മിഷനറിയും 
ഇടയ ശ്രേഷ്ഠനും  : മാര്‍ മാത്യു മൂലക്കാട്ട് 
കോട്ടയം:  കോട്ടയം അതിരൂപതാംഗമായ ബാലസോര്‍ രൂപത ബിഷപ്പ് മാര്‍ സൈമണ്‍ കായിപ്പുറം പിതാവിന്റെ ആകസ്മിക  നിര്യാണത്തില്‍  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുശോചനം രേഖപ്പെടുത്തി. തീഷ്ണതയുള്ള മിഷനറിയും  മികവാര്‍ന്ന ഇടയനുമായിരുന്ന  പിതാവ് ക്‌നാനായ സമുദായത്തെയും കോട്ടയം അതിരൂപതയെയും വളരെയേറെ സ്‌നേഹിച്ചിരുന്നുവെന്നും മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരിച്ചു. കോട്ടയം അതിരൂപതയില്‍ നിന്നുള്ള ആറാമത്തെ മിഷനറി മെത്രാനായിരുന്ന മാര്‍ സൈമണ്‍ കായിപ്പുറം ലളിതജീവിതശൈലിക്കുടമയായിരുന്നുവെന്നും പിതാവ് സഭയ്ക്ക് ചെയ്ത നിസ്തുല സംഭാവനകളെ ഓര്‍ത്ത്  ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുശോചിച്ചു
ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാചൈതന്യത്തിലും അടിയുറച്ച ഇടയശ്രേഷ്ഠനായിരുന്നു ബിഷപ്പ് സൈമണ്‍ കായിപ്പുറമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. 
കോട്ടയം അതിരൂപതയിലെ കണ്ണങ്കര സെന്റ് സേവേഴ്‌സ് ക്‌നാനായ കത്തോലിക്കാ ഇടവക കായിപ്പുറം ചാക്കോ- മറിയാമ്മ ദമ്പതികളുടെ നാലാമത്തെ പുത്രനായി ജനിച്ച സൈമണ്‍ കായിപ്പുറം  1980 ഡിസംബര്‍ 20 ന് പൗരോഹിത്യം സ്വീകരിച്ചു. 
1981 ല്‍ ഒറീസയിലെ അലിഗോണ്‍ടോ ഇടവകയിലും  ബരാംപൂര്‍ രൂപതയിലെ മോഹന ഇടവകയിലും അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ബിരുദം നേടിയ പിതാവ് ഒറീസയില്‍ ഗോപാല്‍പുരിയിലെ അക്വിനാസ് കോളേജില്‍ പ്രൊഫസറായും ഫോര്‍മേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ പിതാവ് പുനെയിലെ വിന്‍സന്‍ഷ്യന്‍ സ്റ്റഡിസെന്ററിന്റെ റെക്ടറായും ബാലസോര്‍ രൂപത മൈനര്‍ സെമിനാരി ഫോര്‍മേറ്ററായും സേവനം ചെയ്തിട്ടുണ്ട്. ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും സെമിനാരികളിലും അദ്ധ്യാപകനായി സേവനം ചെയ്ത അദ്ദേഹം മികച്ച ദൈവശാസ്ത്ര പണ്ഡിതനായിരുന്നു. 2013 ഡിസംബര്‍ 9 നായിരുന്ന ബാലസോര്‍ രൂപത ബിഷപ്പായി അദ്ദേഹം അഭിഷിക്തനായത്.  ഏപ്രില്‍ 24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാലസോര്‍ കത്തീഡ്രലില്‍  നടത്തപ്പെടുന്ന സംസ്‌ക്കാര ശുശ്രൂഷകളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടും അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലും അതിരൂപതാ പ്രതിനിധികളും കണ്ണങ്കര ഇടവകാംഗങ്ങളും പങ്കെടുക്കും. പരേതനായ കെ.സി പുന്നൂസ്, പെണ്ണമ്മ, വിന്‍സന്റ്, സിസ്റ്റര്‍ റീത്ത, സേവ്യര്‍ എന്നിവര്‍ സഹോദരങ്ങളാണ്. 
  
കോട്ടയം: കോട്ടയം അതിരൂപതാംഗമായ ബാലസോര്‍ രൂപത ബിഷപ്പ് മാര്‍ സൈമണ്‍ കായിപ്പുറം പിതാവിന്റെ ആകസ്മിക  നിര്യാണത്തില്‍  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുശോചനം രേഖപ്പെടുത്തി. തീഷ്ണതയുള്ള മിഷനറിയും  മികവാര്‍ന്ന ഇടയനുമായിരുന്ന  പിതാവ് ക്‌നാനായ സമുദായത്തെയും കോട്ടയം അതിരൂപതയെയും വളരെയേറെ സ്‌നേഹിച്ചിരുന്നുവെന്നും മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരിച്ചു. കോട്ടയം അതിരൂപതയില്‍ നിന്നുള്ള ആറാമത്തെ മിഷനറി മെത്രാനായിരുന്ന മാര്‍ സൈമണ്‍ കായിപ്പുറം ലളിതജീവിതശൈലിക്കുടമയായിരുന്നുവെന്നും പിതാവ് സഭയ്ക്ക് ചെയ്ത നിസ്തുല സംഭാവനകളെ ഓര്‍ത്ത്  ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  

ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാചൈതന്യത്തിലും അടിയുറച്ച ഇടയശ്രേഷ്ഠനായിരുന്നു ബിഷപ്പ് സൈമണ്‍ കായിപ്പുറമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപതയിലെ കണ്ണങ്കര സെന്റ് സേവേഴ്‌സ് ക്‌നാനായ കത്തോലിക്കാ ഇടവക കായിപ്പുറം ചാക്കോ- മറിയാമ്മ ദമ്പതികളുടെ നാലാമത്തെ പുത്രനായി ജനിച്ച സൈമണ്‍ കായിപ്പുറം  1980 ഡിസംബര്‍ 20 ന് പൗരോഹിത്യം സ്വീകരിച്ചു.
 
1981 ല്‍ ഒറീസയിലെ അലിഗോണ്‍ടോ ഇടവകയിലും  ബരാംപൂര്‍ രൂപതയിലെ മോഹന ഇടവകയിലും അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ബിരുദം നേടിയ പിതാവ് ഒറീസയില്‍ ഗോപാല്‍പുരിയിലെ അക്വിനാസ് കോളേജില്‍ പ്രൊഫസറായും ഫോര്‍മേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ പിതാവ് പുനെയിലെ വിന്‍സന്‍ഷ്യന്‍ സ്റ്റഡിസെന്ററിന്റെ റെക്ടറായും ബാലസോര്‍ രൂപത മൈനര്‍ സെമിനാരി ഫോര്‍മേറ്ററായും സേവനം ചെയ്തിട്ടുണ്ട്. ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും സെമിനാരികളിലും അദ്ധ്യാപകനായി സേവനം ചെയ്ത അദ്ദേഹം മികച്ച ദൈവശാസ്ത്ര പണ്ഡിതനായിരുന്നു. 2013 ഡിസംബര്‍ 9 നായിരുന്ന ബാലസോര്‍ രൂപത ബിഷപ്പായി അദ്ദേഹം അഭിഷിക്തനായത്.  ഏപ്രില്‍ 24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാലസോര്‍ കത്തീഡ്രലില്‍  നടത്തപ്പെടുന്ന സംസ്‌ക്കാര ശുശ്രൂഷകളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടും അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലും അതിരൂപതാ പ്രതിനിധികളും കണ്ണങ്കര ഇടവകാംഗങ്ങളും പങ്കെടുക്കും. പരേതനായ കെ.സി പുന്നൂസ്, പെണ്ണമ്മ, വിന്‍സന്റ്, സിസ്റ്റര്‍ റീത്ത, സേവ്യര്‍ എന്നിവര്‍ സഹോദരങ്ങളാണ്. 
  

 



Latest

Copyrights@2016.