latest

പീഢാനുഭവ സ്മരണയില്‍ ബി. കെ. സി. സി. യുടെ മരിയന്‍വാലി തീര്‍ത്ഥാടനം

Saju Kannampally  ,  2019-04-19 01:27:53pmm

 

“പീഢാനുഭവ “ സ്മരണയില്‍  ബി. കെ. സി. സി. യുടെ മരിയന്‍വാലി തീര്‍ത്ഥാടനം

വിശുദ്ധ വാരത്തോടനുബന്ധിച്ച് ബ്രിസ്ബന്‍ ക്നാനായ കാത്തലിക് കമ്യൂണിറ്റി (B. K. C. C) യുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള മരിയന്‍ വാലി തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഈ വര്‍ഷവും ദുഖവെള്ളിയാഴ്ച (19-04-2019) നടത്തപ്പെട്ടു.

ബ്രിസ്ബെയിനിലെ പ്രസിദ്ധമായ മരിയന്‍വാലി തീര്‍ത്ഥാടന കേന്ദ്രത്തിലെ
കുരിശിന്‍റെ വഴിയിലൂടെ നോയബിന്‍റെയും പ്രാര്‍ഥനയുടെയും അരൂപിയില്‍ നടന്നു നീങ്ങിയ ക്നാനായ കുടുംബാംഗങ്ങള്‍ യേശുദേവന്‍റെ
പീഡാനുഭവ സ്മരണകളീലൂടെ കുരിശിന്‍റെ പാതയിലെ പതിനാല് സ്ഥലങ്ങളും സന്ദര്‍ശിച്ച് പ്രാര്‍ഥനകള്‍ നടത്തി.

സിഡ്നിയില്‍ സേവനം അനുഷ്ടിക്കുന്ന ഫാ. ജോസഫ് കാരുപ്ലാക്കല്‍
തീര്‍ത്ഥാടനത്തിന് ആത്മീയ നേതൃത്വം നല്‍കി. ബി. കെ. സി. സി. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയകരമായി നടത്തപ്പെട്ട
ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് ബി. കെ. സി. സി. കുടുംബാംഗങ്ങളുടെ
സജീവ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു.
തീര്‍ത്ഥാടനത്തില്‍പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും ബി. കെ. സി. സി. പ്രസിഡന്‍റ് ശ്രീ.ജോണ്‍മാവേലിപുത്തന്‍പുരയില്‍നന്ദിരേഖപ്പെടുത്തി.

 

 



Latest

Copyrights@2016.