latest

ചിക്കാഗോ സെ.മേരീസ് മിനിസ്ട്രികളുടെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 31 ന്

Editor  ,  2019-03-24 11:18:21pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ).

ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ അല്മായാ കൂട്ടായ്മയായ മെൻസ് മിനിസ്ട്രിയുടെയും വിമൻസ് മിനിസ്ട്രിയുടെയും അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന ഉദ്ഘാടനം സംയുക്തമായി നടത്തപ്പെടുന്നു. മാർച്ച് 31 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വി.കുർബാനയ്ക്കുശേഷം ക്നാനായ റീജിയൻ വികാരി ജനറാളും സെ.മേരിസ് ഇടവക വികാരിയുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ ഉദ്ഘാടനം നിർവഹിക്കും. ഇടവകയെ സഭാപരമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ഉണർവേകാനുള്ള കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുക എന്നുള്ളതാണ് വരും കാലങ്ങളിലെ പ്രവർത്തന ലക്ഷ്യമെന്ന് അസിസ്റ്റൻറ് വികാരി ഫാദർ ബിൻസ് ചേത്തലിൽ അറിയിച്ചു. മെൻസ് മിനിസ്ട്രി കോഡിനേറ്റർ സിബി കൈതക്കതൊട്ടിയുടെയും , വിമൻസ് മിനിസ്ട്രി കോഡിനേറ്റർ ബിനി തെക്കനാട്ടിന്റെയും നേതൃത്വത്തിൽ കർമ്മ പദ്ധതികൾക്ക് രൂപം നൽകും



Latest

Copyrights@2016.