latest

കള്ളാര്‍ സെന്റ് തോമസ് ഇടവക സമ്പൂര്‍ണ്ണ അപ്നാദേശ് ഇടവക

Tiju Kannampally  ,  2019-03-22 11:49:46pmm

കള്ളാര്‍ സെന്റ് തോമസ് ഇടവക സമ്പൂര്‍ണ്ണ അപ്നാദേശ് ഇടവക
രാജപുരം ഫൊറോനയിലെ കള്ളാര്‍ സെന്റ് തോമസ് ഇടവകയെ സമ്പൂര്‍ണ്ണ അപ്നാദേശ് ഇടവകയായി പ്രഖ്യാപിച്ചു. സമുദായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംയുക്ത സമുദായ അവബോധ സെമിനാറിനോടനുബന്ധിച്ചാണ് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കള്ളാര്‍ ഇടവകയെ സമ്പൂര്‍ണ്ണ അപ്നാദേശ് ഇടവകയായി പ്രഖ്യാപിച്ചത്. ഇടവകയിലെ എല്ലാ കുടുംബങ്ങളും അപ്നാദേശ് വരിക്കാരായതോടെയാണ് ഈ ലക്ഷ്യം സാധ്യമായത്. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് സുരേഷ് പേരൂര്‍കരോട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. മാത്യു തണ്ടാശ്ശേരില്‍ ആമുഖസന്ദേശം നല്‍കി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഗ്രേസി കുര്യന്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണ്‍ തോമസ്, കെ.സി.ഡബ്ല്യു.എ സെക്രട്ടറി വിനയ രാജു, കെ.സി.സി സെക്രട്ടറി ഫിലിപ്പ് മുളവനാല്‍ എന്നിവര്‍ പ്രസംഗിച്ചു. "ക്നാനായ സമുദായം - സഭാത്മക കൂട്ടായ്മ" എന്ന വിഷയത്തില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സെമിനാര്‍ നയിച്ചു

Latest

Copyrights@2016.