latest
Sr.Dr.മര്‍സലീയുസിന്റെ അനുസ്മരണസമ്മേളനവും പുസ്തക പ്രകാശനവും നവംബര്‍ 16 ന്.

കിടങ്ങൂര്‍; ലിറ്റില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായിരുന്ന സിസ്റ്റര്‍ ഡോ.മര്‍സലീയുസിന്റെ അനുസ്മരണസമ്മേളനവും പുസ്തക പ്രകാശനവും 2018 നവംബര്‍ 16 വെളളിയാഴ്ച രാവിലെ 10.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍ വി.കുര്‍ബാനയെ തുടര്‍ന്ന് പാരീഷ് ഹാളില്‍ വച്ച് അനുസ്മരണസമ്മേളനം നടത്തപ്പെടുന്നു. വിസിറ്റേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ കരുണ(SVM) ന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ കടുത്തുരുത്തി (MLA) ശ്രീ മോന്‍സ് ജോസഫ് അനുസ്മരണ സന്ദേശം നല്‍കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഫാ പോള്‍, കിടങ്ങൂര്‍ പഞ്ചായത്തു പ്രസിഡന്റ്, ശ്രീ. തോമസ് നവജീവന്‍, ഫാ.ഡൊമിനിക്, പഞ്ചായത്തു മെമ്പര്‍, ഫാ.മറ്റത്തില്‍ (പാലാ ജീസ്സസ് യൂത്ത് ഡയറക്ടര്‍) എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും.