latest

യു.കെ.കെ.സി.എയുടെ ക്നാനായ സമുദായ ചരിത്രപഠനം എന്ന പാഠ്യപദ്ധതിക്ക് തുടക്കമായി.

Tiju Kannampally  ,  2018-11-14 02:45:42amm

 

യു കെ കെ സി എയുടെ ക്നാനായ സമുദായ ചരിത്രപഠനം എന്ന പാഠ്യപദ്ധതിക്ക് തുടക്കമായി.
യുകെ: കഴിഞ്ഞ നവംബർ മൂന്നാം തീയതി യുകെകെസിഎ ആസ്ഥാനമന്ദിരം ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം യുവാക്കളാണ് ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കിയത്. അന്നേ ദിവസം നടന്ന യോഗത്തിൽ ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമ്മിറ്റി അംഗം ശ്രീ സണ്ണി ജോസഫ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. നമ്മുടെ പൂർവ പിതാക്കളിൽ നിന്നും പകർന്നുകിട്ടിയ ക്നാനായ പൈതൃകം വരും തലമുറയിലേക്ക് കൈമാറേണ്ടത് ഈ കാലഘട്ടത്തിൽ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതി ഭൗതികതലത്തിലെ വളർച്ചഅയതിനാൽ മറ്റ് കലാപരിപാടികളുടെ ആകർഷണീയത കൈവരിക്കാൻ കഴിയില്ല . അതുകൊണ്ട് നമ്മൾ കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ ഇത് വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം യോഗത്തെ ബോധ്യപ്പെടുത്തി.
ബഹുമാനപ്പെട്ട തോമസ് ജോസഫ് തൊണ്ണാ മാവുങ്കലിൻ നേതൃത്വത്തിൽ വന്ന സെൻട്രൽ കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഈ കർമ്മപദ്ധതി. ഈ വർഷത്തെ നാഷണൽ കൗൺസിൽ തെരഞ്ഞെടുത്ത ശ്രീ ജിമ്മി ചെറിയാനും ശ്രീ ബോബൻ ഇലവുങ്കൽ ആയിരുന്നു ഈ പദ്ധതി ഏറ്റെടുത്ത് വിജയത്തിലെത്തിച്ചത്. ഇവർക്കൊപ്പം വിവിധ യൂണിറ്റുകളിലെ പാഠ്യവിഷയങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ളവർകൂടി അണിചേർന്നപ്പോൾ പദ്ധതി അനായസം ഫലപ്രാപ്തിയിൽ എത്തി.
യു കെ കെ സി എ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു സമ്മേളനത്തിൽ ഈ പദ്ധതിയുമായി സഹകരിച്ച് എല്ലാവരെയും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. തുടർന്ന് യുകെകെസിഎ ജനറൽ സെക്രട്ടറി നഷ്ടപ്പെട്ടുപോയ നമ്മുടെ പല ചരിത്ര തെളിവുകളെ പറ്റി സംസാരിക്കുകയും അക്കാരണത്താൽ തന്നെ നാം കൂടുതൽ പ്രയത്നിക്കേണ്ട തിൻറെ അനിവാര്യതയെ പറ്റി പരാമർശിക്കുകയുണ്ടായി.
തുടർന്ന് ബഹുമാനപ്പെട്ട ജിമ്മിയും, ബോബനും പദ്ധതിയുടെ ആവിഷ്കാരവും , 51 യൂണിറ്റിലേക്ക് ഉള്ള ക്ലാസുകളെ പറ്റിയും സംസാരിച്ചു. തുടർന്നുള്ള ചോദ്യോത്തരവേളയിൽ കോട്ടയം അതിരൂപതയുടെ അധികാര ഗ്രന്ഥങ്ങൾ ആയിരിക്കും റഫറൻസ് ബുക്ക് ആയി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കി. യുവതലമുറയിലെക്ക് ക്നാനായ ചരിത്രം എത്താത്തതിനെ ഒരു കാരണം മാതാപിതാക്കളുടെ വിമുഖത യാണെന്ന് പരാമർശിക്കപ്പെടുകയുണ്ടായി. കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുവാൻ കാണിക്കുന്ന വ്യഗ്രത മാതാപിതാക്കൾ ഇത്തരം സമുദായ പഠനത്തിന് താല്പര്യപ്പെടുന്നില്ല എന്നതിന് പ്രധാന കാരണമാണ്. ആയതിനാൽ എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ച് ജനുവരി 19 മുതൽ 20 വരെ നീളുന്ന നാഷണൽ കൗൺസിലിൽ ഇത്തരം ഒരു ക്ലാസ്സ് എടുക്കുവാനും അത് യൂണിറ്റ് തലത്തിൽ ഒരു ഉണർവ് ഉണ്ടാക്കുവാനും സാധിക്കുമെന്ന് സെക്രട്ടറി saju ലൂക്കോസ് അഭിപ്രായപ്പെട്ടു.
ഇനി ഈ പദ്ധതി ഏറ്റെടുക്കേണ്ടത് 51 യൂണിറ്റുകളിലും ഭാരവാഹികളാണ് യൂണിറ്റുകളിലെ കൂടാരയോഗത്തിന് മുൻപായി ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും. ഓരോ യൂണിറ്റും ഈ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു. യൂണിറ്റുകളിൽ ക്ലാസ്സുകൾ എടുക്കുവാൻ യൂണിറ്റ് ഭാരവാഹികൾ യുകെകെസിഎ ജോയിൻ സെക്രട്ടറി സണ്ണി ജോസഫ്മായി ബന്ധപ്പെടേണ്ടതാണ്.

യുകെ: കഴിഞ്ഞ നവംബർ മൂന്നാം തീയതി യുകെകെസിഎ ആസ്ഥാനമന്ദിരം ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം യുവാക്കളാണ് ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കിയത്. അന്നേ ദിവസം നടന്ന യോഗത്തിൽ ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമ്മിറ്റി അംഗം ശ്രീ സണ്ണി ജോസഫ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. നമ്മുടെ പൂർവ പിതാക്കളിൽ നിന്നും പകർന്നുകിട്ടിയ ക്നാനായ പൈതൃകം വരും തലമുറയിലേക്ക് കൈമാറേണ്ടത് ഈ കാലഘട്ടത്തിൽ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതി ഭൗതികതലത്തിലെ വളർച്ചഅയതിനാൽ മറ്റ് കലാപരിപാടികളുടെ ആകർഷണീയത കൈവരിക്കാൻ കഴിയില്ല . അതുകൊണ്ട് നമ്മൾ കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ ഇത് വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം യോഗത്തെ ബോധ്യപ്പെടുത്തി.

 

ബഹുമാനപ്പെട്ട തോമസ് ജോസഫ് തൊണ്ണാ മാവുങ്കലിൻ നേതൃത്വത്തിൽ വന്ന സെൻട്രൽ കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഈ കർമ്മപദ്ധതി. ഈ വർഷത്തെ നാഷണൽ കൗൺസിൽ തെരഞ്ഞെടുത്ത ശ്രീ ജിമ്മി ചെറിയാനും ശ്രീ ബോബൻ ഇലവുങ്കൽ ആയിരുന്നു ഈ പദ്ധതി ഏറ്റെടുത്ത് വിജയത്തിലെത്തിച്ചത്. ഇവർക്കൊപ്പം വിവിധ യൂണിറ്റുകളിലെ പാഠ്യവിഷയങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ളവർകൂടി അണിചേർന്നപ്പോൾ പദ്ധതി അനായസം ഫലപ്രാപ്തിയിൽ എത്തി.യു കെ കെ സി എ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു സമ്മേളനത്തിൽ ഈ പദ്ധതിയുമായി സഹകരിച്ച് എല്ലാവരെയും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. തുടർന്ന് യുകെകെസിഎ ജനറൽ സെക്രട്ടറി നഷ്ടപ്പെട്ടുപോയ നമ്മുടെ പല ചരിത്ര തെളിവുകളെ പറ്റി സംസാരിക്കുകയും അക്കാരണത്താൽ തന്നെ നാം കൂടുതൽ പ്രയത്നിക്കേണ്ട തിൻറെ അനിവാര്യതയെ പറ്റി പരാമർശിക്കുകയുണ്ടായി.

തുടർന്ന് ബഹുമാനപ്പെട്ട ജിമ്മിയും, ബോബനും പദ്ധതിയുടെ ആവിഷ്കാരവും , 51 യൂണിറ്റിലേക്ക് ഉള്ള ക്ലാസുകളെ പറ്റിയും സംസാരിച്ചു. തുടർന്നുള്ള ചോദ്യോത്തരവേളയിൽ കോട്ടയം അതിരൂപതയുടെ അധികാര ഗ്രന്ഥങ്ങൾ ആയിരിക്കും റഫറൻസ് ബുക്ക് ആയി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കി. യുവതലമുറയിലെക്ക് ക്നാനായ ചരിത്രം എത്താത്തതിനെ ഒരു കാരണം മാതാപിതാക്കളുടെ വിമുഖത യാണെന്ന് പരാമർശിക്കപ്പെടുകയുണ്ടായി. കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുവാൻ കാണിക്കുന്ന വ്യഗ്രത മാതാപിതാക്കൾ ഇത്തരം സമുദായ പഠനത്തിന് താല്പര്യപ്പെടുന്നില്ല എന്നതിന് പ്രധാന കാരണമാണ്. ആയതിനാൽ എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ച് ജനുവരി 19 മുതൽ 20 വരെ നീളുന്ന നാഷണൽ കൗൺസിലിൽ ഇത്തരം ഒരു ക്ലാസ്സ് എടുക്കുവാനും അത് യൂണിറ്റ് തലത്തിൽ ഒരു ഉണർവ് ഉണ്ടാക്കുവാനും സാധിക്കുമെന്ന് സെക്രട്ടറി saju ലൂക്കോസ് അഭിപ്രായപ്പെട്ടു.ഇനി ഈ പദ്ധതി ഏറ്റെടുക്കേണ്ടത് 51 യൂണിറ്റുകളിലും ഭാരവാഹികളാണ് യൂണിറ്റുകളിലെ കൂടാരയോഗത്തിന് മുൻപായി ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും. ഓരോ യൂണിറ്റും ഈ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു. യൂണിറ്റുകളിൽ ക്ലാസ്സുകൾ എടുക്കുവാൻ യൂണിറ്റ് ഭാരവാഹികൾ യുകെകെസിഎ ജോയിൻ സെക്രട്ടറി സണ്ണി ജോസഫ്മായി ബന്ധപ്പെടേണ്ടതാണ്.

 Latest

Copyrights@2016.