latest
18-ാം മത് തൂവാനീസ ബൈബിള്‍ കണ്വന്ഷന് സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ Live Telecast Available.

കോട്ടയം; കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനീസായില്‍ 18-ാമത് ബൈബിള്‍ കണ്വെന്ഷന് സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ നടത്തപ്പെടുന്നു.4 ദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ കണ്വെന്ഷന് ദിവസവും രാവിലെ രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 4.30 ന് സമാപിക്കും.വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യആരാധന, ജപമാല, വചന ശുശ്രൂഷ, ഗാനശുശ്രൂഷ തുടങ്ങിയവ കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാദിവസവും ക്രമീകരിച്ചിരിക്കുന്നു. കണ്വെന്ഷന് ആദ്യ ദിനമായ സെപ്റ്റംബര്‍ 20ന് രാവിലെ 10.15 ന് മാര്‍.മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ കണ്വെന്ഷന് ആരംഭിക്കും. സമാപനദിനമായ ഇരുപത്തിമൂന്നാം തീയതി രാവിലെ 10 മണിക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വിവിധ ദിവസങ്ങളില്‍ ഫാ.ജോമോന് കൊച്ചുകണിയാപറമ്പില്, ബ്രദര്‍ തോമസ് കുമളി, ബ്രദര്‍ സന്തോഷ് കരിമത്തറ, ഫാ. സക്കറിയാസ് എടാട്ട് എന്നിവര്‍ വചനശുശ്രൂഷ നിര്‍വഹിക്കുന്നു.
കണ്വന്ഷന് ശുശ്രൂഷകള്‍
സെപ്റ്റംര് 20 വ്യാഴം; (ചുങ്കം, കടുത്തുരുത്തി ഫൊറോന, മിഷന് ലീഗ്, കെ.സി.വൈ.എല്‍) നിയോഗം: ദുരിതബാധിതര്‍ 8.00 am : ജപമാല, ഗാനശുശ്രൂഷ 10.00 am : ബൈബിള്‍ പ്രതിഷ്ഠ ഫാ. എബ്രാഹം പറമ്പേട്ട് (കടുത്തുരുത്തി ഫൊറോനാ വികാരി) 10.15 am : വി. കുര്‍ബാന മാര്‍ മാത്യൂ മൂലക്കാട്ട് (കോട്ടയം അതിരൂപത മെത്രാപ്പോലീത്ത) 11.45 am : വചനശുശ്രൂഷ റവ. ഫാ. ജോമോന് കൊച്ചുകണിയാപറമ്പില് 3.00 pm : ദിവ്യകാരുണ്യാരാധന.
സെപ്റ്റംബര്‍ 21 വെള്ളി; (ഉഴവൂര്‍, പിറവം ഫൊറോന, കെ.സി.ഡബ്ല്യു.എ., ലീജിയണ്‍ ഓഫ് മേരി) നിയോഗം : രോഗികള്‍ 8.00 am : ജപമാല, ഗാനശുശ്രൂഷ 10.00 am : വി. കുര്‍ബാന വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് (വികാരി ജനറാള്‍, കോട്ടയം അതിരൂപത) 11.30 am : വചനശുശ്രൂഷ ബ്ര. തോമസ് കുമളി 3.00 pm : ദിവ്യകാരുണ്യാരാധന.
സെപ്റ്റംബര്‍ 22 ശനി; (കിടങ്ങൂര്‍, ഇടയ്ക്കാട്ട് ഫൊറോന, വിന്‍സന്റ് ഡി പോള്‍, കെ.സി.സി.) നിയോഗം : കുടുംബങ്ങള്‍ 8.00 am : ജപമാല, ഗാനശുശ്രൂഷ 10.00 am : വി. കുര്‍ബാന വെരി. റവ. ഫാ. മൈക്കിള്‍ എന്‍.ഐ. (ഫൊറോനാ വികാരി, കിടങ്ങൂര്‍) 11.30 am : വചനശുശ്രൂഷ ബ്ര. സന്തോഷ് കരിമത്തറ (ഷെക്കെയ്നാ മിനിസ്ട്രി 3.00 pm : ദിവ്യകാരുണ്യാരാധന.
സെപ്റ്റംബര്‍ 23 ഞായര്‍; (കൈപ്പുഴ, മലങ്കര ഫൊറോന, സ്ഥാപനങ്ങള്‍, സമര്‍പ്പിതര്‍) നിയോഗം : വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ 8.00 am : ജപമാല, ഗാനശുശ്രൂഷ 10.00 am : വി. കുര്‍ബാന മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ (കോട്ടയം അതിരൂപത സഹായ മെത്രാന്) 11.30 am : വചനശുശ്രൂഷ റവ. ഫാ. സക്കറിയാസ് എടാട്ട് V.C. (വചനോത്സവം) 3.00 pm : ദിവ്യകാരുണ്യാരാധന 3.45 pm : ദിവ്യകാരുണ്യ പ്രദക്ഷിണം വെരി. റവ. ഫാ. മാത്യു കുഴുപ്പിള്ളില്‍ (ഫൊറോനാ വികാരി, കൈപ്പുഴ)