latest

അതിരൂപതാ അജപാലന കമ്മീഷനുകള്‍ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൂട്ടായി യത്‌നിക്കണം: -മാര്‍ മാത്യു മൂലക്കാട്ട്

Tiju Kannampally  ,  2018-09-17 12:43:36amm

അതിരൂപതാ അജപാലന കമ്മീഷനുകള്‍ 
ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൂട്ടായി യത്‌നിക്കണം: 
-മാര്‍ മാത്യു മൂലക്കാട്ട് 
തെള്ളകം: അതിരൂപതയിലെ വിവിധ അജപാലന കമ്മീഷനുകള്‍ രൂപം നല്‍കിയിരിക്കുന്നത് വ്യക്തമായ ദര്‍ശനത്തോടെയാണെന്നും അതിരൂപതയുടെ അജപാലന ദര്‍ശനങ്ങളും പ്രവര്‍ത്തനലക്ഷ്യങ്ങളും  നടപ്പിലാക്കുന്നത് അജപാലന കമ്മീഷനുകളിലൂടെയാണെന്നും അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന ചൈതന്യ കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ യോഗത്തില്‍ അദ്ധ്യക്ഷസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  കമ്മീഷനുകളും കമ്മീഷനുകളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘടനകളും ദൗത്യങ്ങള്‍ ശരിയായി മനസ്സിലാക്കി ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൂട്ടായി യത്‌നിക്കണം.  സുവിശേഷ വത്ക്കരണ ദൗത്യവും സമുദായ അവബോധവും വളര്‍ത്തുവാനും പരിപോഷിപ്പിക്കുവാനും അല്‍മായ സംഘടനകള്‍ക്കും അജപാലന കമ്മീഷനുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. വിശദമായ ചര്‍ച്ചകളിലൂടെ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കുവാനും പരസ്പരം സഹകരിച്ചുളള പ്രവര്‍ത്തനങ്ങളിലൂടെ  അതിരൂപതയുടെ അജപാലന ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുവാനും ഏവരും ഒന്നുചേര്‍ന്ന് പരിശ്രമിക്കണം. കൂടാതെ ഓരോ കമ്മീഷനും ഇടവകയോട് ചേര്‍ന്ന് പ്രത്യേകിച്ച് പ്രസ്തുത കമ്മീഷന്‍ ഉത്തരവാദിത്വമുള്ള പാരിഷ് കൗണ്‍സില്‍ അംഗത്തിന്റെ പങ്കാളിത്തത്തോടെ അതത് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇടവകതലത്തില്‍ എത്തിച്ചുനല്‍കണം. നവസുവിശേഷ വത്ക്കരണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ദൗത്യം ഈ കാലഘട്ടത്തില്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ ചൈതന്യ കമ്മീഷന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തുടര്‍ച്ചയായി കമ്മീഷന്‍ യോഗങ്ങള്‍ സംഘടിപ്പിക്കുകയും വര്‍ഷത്തിലൊരിക്കലെങ്കിലും പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ക്കുകയും വേണം. സമുദായ അവബോധം വളര്‍ത്തുന്നതില്‍ അല്‍മായ സംഘടനകളുടെ പങ്ക് വളരെ വലുതാണെന്നും യുവജനങ്ങളെ സമുദായത്തോട് ചേര്‍ത്തു നിര്‍ത്താന്‍ പരിശ്രമിക്കണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാര്‍ എന്നിവര്‍ പങ്കെടുത്തു. 

Latest

Copyrights@2016.