india

മാർ കുര്യാക്കോസ് കുന്നശ്ശേരി സഭയുടെ അജപാലന പ്രവർത്തനങ്ങളിലും സാമൂഹ്യശുശ്രൂഷകളിലും മികവാർന്ന സംഭാവനകൾ നൽകിയ ശ്രേഷ്ഠാചാര്യൻ: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

Tiju Kannampally  ,  2018-06-14 03:24:20amm

മാർ കുര്യാക്കോസ് കുന്നശ്ശേരി സഭയുടെ അജപാലന പ്രവർത്തനങ്ങളിലും സാമൂഹ്യശുശ്രൂഷകളിലും മികവാർന്ന സംഭാവനകൾ നൽകിയ ശ്രേഷ്ഠാചാര്യൻ: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
കോട്ടയം: സാർവ്വത്രിക സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിലും അജപാലന പ്രവർത്തനങ്ങളിലും സാമൂഹ്യശുശ്രൂഷകളിലും മികവാർന്നതും മാതൃകാപരവുമായ സംഭാവനകൾ നൽകിയ ശ്രേഷ്ഠാചാര്യനായിരുന്നു മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവെന്ന് സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി.  കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷിക ശുശ്രൂഷകളോടനുബന്ധിച്ച് അനുസ്മരണ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവാശ്രയബോധത്തിൽ അടിയുറച്ച് ശക്തമായ അജപാലന നേതൃത്വശൈലിയിൽ പ്രവർത്തിച്ച പിതാവിന്റെ നേതൃത്വത്തിൽ സീറോ മലബാർ സഭയും ക്‌നാനായ കത്തോലിക്കാ സമൂഹവും കൈവരിച്ച നേട്ടങ്ങൾ എക്കാലവും സ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ശുശ്രൂഷകൾക്ക് തുടക്കമായത്. മാർ മാത്യു മൂലക്കാട്ട്, ആർച്ചുബിഷപ്പ് മാർ കുര്യൻ വയലുങ്കൽ, റൈറ്റ് റവ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, മാർ മാത്യു അറയ്ക്കൽ, മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, , മാർ ജോസഫ് പണ്ടാരശ്ശേരിൽ, മാർ ജേക്കബ്ബ് മുരിക്കൻ, മാർ സെബാസ്റ്റ്യൻ വാണിയംപുരയ്ക്കൽ എന്നീ പിതാക്കന്മാരും വിവിധ രൂപതകളിലെ വികാരി ജനറാൾമാരും അതിരൂപതയിലെ ബഹു. വൈദികരും സഹകാർമ്മികരായിരുന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സ്വാഗതം ആശംസിക്കുകയും സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നന്ദി അർപ്പിക്കുകയും ചെയ്തു. 
വിശുദ്ധ കുർബ്ബാനയ്ക്കും ഒപ്പീസിനും ശേഷം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ സ്‌നേഹവിരുന്ന് നടത്തപ്പെട്ടു. ആർച്ചുബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ ഉദ്ഘാടനവും മോൺ. ജേക്കബ്ബ് കൊല്ലാപറമ്പിൽ എഡ്യുക്കേഷണൽ ട്രസ്റ്റ് പുറത്തിറക്കുന്ന സി.ഡിയുടെ പ്രകാശന കർമ്മവും മേജർ ആർച്ചുബിഷപ്പ് നിർവ്വഹിച്ചു. കോട്ടയം അതിരൂപതയിലെ  പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സമർപ്പിത സമൂഹങ്ങളിലെ പ്രതിനിധികളും  അതിരൂപതാ സംഘടനാ ഭാരവാഹികളും ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും ശുശ്രൂഷകളിൽ പങ്കെടുത്തു.

Latest

Copyrights@2016.