india

സാന്ത്വന സാന്നിധ്യമായി മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഇന്ന്‌ മട്ടന്നുരും കോളയാടും.

Editor  ,  2018-02-22 10:50:59pmm

കണ്ണൂരില്‍ അക്രമരാഷ്‌ട്രിയത്തിന്‌ ഇരയാവരുടെ ഭവനങ്ങള്‍ ഇന്ന്‌ ഉച്ചക്ക്‌ 2.30ന്‌ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സന്ദര്‍ശിക്കുന്നു. മട്ടന്നുരിനു സമീപം കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബിന്റെയും, കോളയാടിനു സമീപം കൊല്ലപ്പെട്ട ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെയും ഭവനങ്ങള്‍ സന്ദര്‍ശിക്കും.ശാന്തിയുടെയും സമാധാനത്തിന്റെയും ഒരന്തരീക്ഷം കണ്ണൂരില്‍ ഉണ്ടാകുവാന്‍ കോട്ടയം അതിരൂപത മലബാര്‍ റീജിയണ്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗാന്ധി സ്വകയറില്‍ ഞായറാഴ്‌ച്ച വൈകിട്ട്‌ 7 മണിക്ക്‌ സമാധാന പ്രാര്‍ത്ഥന നടത്തപ്പെടും.



Latest

Copyrights@2016.