india

കരിങ്കുന്നം പള്ളിയിൽ തിരുനാൾ 26 മുതൽ

Anil Mattathikunnel  ,  2017-01-11 11:02:53pmm ക്ളിന്റിസ് ജോര്‍ജ്ജ്

കരിങ്കുന്നം: കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ തിരുനാൾ ജനുവരി 26 മുതൽ 30 വരെ ആഘോഷിക്കുന്നു. ജനുവരി 26 നു വൈകുന്നേരം 5.15 നു കൊടിയേറ്റും തുടർന്ന് പ്രസുദേന്തി എം എം മത്തായി പുതുതായി പണികഴിപ്പിച്ചുകൊടുക്കുന്ന കൽക്കുരിശിന്റെ വെഞ്ചിരിപ്പും വിശുദ്ധ കുർബ്ബാനയും ഇടവകയുടെ മുൻ വികാരിയും കോട്ടയം അതിരൂപതാ സഹായ മെത്രാനായ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിക്കും. തുടർന്ന് ഇടവക സമൂഹം നടത്തുന്ന കലാ വിരുന്നും അരങ്ങേറും.

27 വെള്ളിയാഴ്ച വൈകുന്നേരം നവീകരിക്കപ്പെട്ട നെല്ലാപ്പാറ കുരിശുപള്ളിയുടെ വെഞ്ചിരിപ്പ്, ലദീഞ്ഞ്, വി. കുർബ്ബാന എന്നിവ ഫാ. മാത്യു പാറടിയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. തുടർന്ന് പള്ളിയിലേക്ക് മെഴുകുതിരി പ്രദിക്ഷണവും ഉണ്ടായിരിക്കും.

ശനിയാഴ്ച വൈകുന്നേരം ലദീഞ്ഞിനും, വി. കുർബ്ബാനയ്ക്കും മുഖ്യ കാർമികത്വം വഹിക്കുന്നത് പടമുഖം ഫൊറോനാ വികാരി ഫാ. സാബു മാലിത്തുരുത്തേൽ ആയിരിക്കും. തുടർന്ന് പ്രദിക്ഷണവും ചുങ്കം ഫൊറോനാ വികാരി ഫാ. ജോർജ്ജ് പുതുപ്പറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.

തിരുനാളിന്റെ മുഖ്യ ദിനമായ 29 ഞായറാഴ്ച തിരുനാൾ റാസ, മലബാർ റീജിയൺ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ, ഫാ. ബിനീഷ് മാങ്കോട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടും. കെ എസ് എസ് എസ് അസി. സെക്രട്ടറി ഫാ. ബിബിൻ കണ്ടോത്ത് തിരുനാൾ സന്ദേശം നൽകും. തുർന്ന് പ്രദിക്ഷണവും ഫാ. ജോസഫ് മേലാടത്തിന്റെ മുഖ്യ കാർമികത്വത്തിൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും നടത്തപ്പെടും. വൈകുന്നേരം അമ്പലപ്പുഴ നാടക സമിതി അവതരിപ്പിക്കുന്ന നാടകമേ ഉലകം എന്ന നാടകവും അരങ്ങേറും.

ജനുവരി 30 തിങ്കളാഴ്ച രാവിലത്തെ കുർബ്ബാനയ്ക്ക് ശേഷം ആഘോഷമായ സെമിത്തേരി സന്ദർശനവും മരിച്ചവരുടെ ഓർമ്മയാചരിക്കലും നടത്തപ്പെടും.

വി. അഗസ്തീനോസിന്റെ മാതൃക സ്വീകരിച്ച് സ്വർഗ്ഗസ്‌ഥാനായ പിതാവിന്റെ കരുണയിൽ വളരുവാനും, മറ്റുള്ളവർക്ക് പകർന്നു നൽകുവാനും ഉതകുന്ന രീതിയിൽ ഈ തിരുനാളിൽ പങ്കെടുക്കുവാനും വിശുദ്ധന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും ക്ഷണിക്കുന്നതായി വികാരി. ഫാ. തോമസ് കരിമ്പുങ്കാലയിൽ അറിയിച്ചു.



Latest

Copyrights@2016.