india

മടമ്പം ഫൊറോന ബൈബിൾ കൺവൻഷന് പയ്യാവൂര്‍ ഒരുങ്ങി

Anil Mattathikunnel  ,  2017-01-10 09:47:28pmm ക്ളിന്റിസ് ജോര്‍ജ്ജ്

മടമ്പം: ക്നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തിൽ ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന അഞ്ചാമത് മടമ്പം ഫൊറോന ബൈബിൾ കൺവൻഷൻ 18 മുതൽ 22 വരെ പയ്യാവൂർ ടൗണിലെ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

അഞ്ചു ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9.30 വരെയാണ് കൺവൻഷൻ പരിപാടികൾ. കുടുംബ വൃക്ഷ വിശുദ്ധീകരണമാണ് കൺവെൻഷന്റെ മുഖ്യ പ്രമേയം. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ 18നും തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് 19 നും കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് 22 നും ദിവ്യബലിയർപ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.

ദിവ്യകാരുണ്യ ആരാധന, ജപമാല, രോഗശാന്തി ശുശ്രൂഷ, ദിവ്യബലി, വചന പ്രഘോഷണം എന്നിവ ബൈബിൾ കൺവെൻഷന്റെ ഭാഗമായി നടക്കും. വൃദ്ധജനങ്ങൾ, രോഗികൾ, ദമ്പതികൾ, യുവജനങ്ങൾ, വിദ്യാർഥികൾ എന്നിവർക്ക് പ്രത്യേക പ്രാർഥനകൾ, സാമ്പത്തികം, ജോലി, കുടുംബ മേഖലകളിലെ ബന്ധന വിടുതലിനായുള്ള പ്രാർഥനാ ശുശ്രൂഷകൾ എന്നിവയും നടക്കും. സമാപന ദിവസമായ 22ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ യുവജന തിരുവചന സംഗമവും ഉണ്ടായിരിക്കും.

എല്ലാ ദിവസവും കൺവെൻഷന് ശേഷം പയ്യാവൂരിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഫാ. ജോർജ് കപ്പുകാലായിൽ, ജനറൽ കൺവീനർ ഫാ. ബാബു പാറത്തോട്ടുംകരയിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിറിയക് പൂവത്തുംമൂട്ടിൽ, ഫാ. ജിൻസ് കണ്ടേക്കാട്ട്, പെണ്ണമ്മ ജേക്കബ് കുഴിക്കാട്ട്, സൈമൺ കല്ലൂർ, ജോണി തോട്ടപ്ലാക്കൽ എന്നിവർ പങ്കെടുത്തു.



Latest

Copyrights@2016.