india

കോട്ടയം അതിരൂപത അദ്ധ്യാപക - അനദ്ധ്യാപക സംഗമം നടത്തി.

Tiju Kannampally  ,  2020-02-13 02:46:46amm

കോട്ടയം അതിരൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റേയും വിദ്യാഭ്യാസ കമ്മീഷന്റേയും സംയുക്ത നേതൃത്വത്തില്‍ തെളളകം ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് അദ്ധ്യാപക അനദ്ധ്യാപക സംഘമവും വിരമിക്കുന്ന 50 ഓളം അദ്ധ്യാപക അനദ്ധ്യാപകര്‍ക്കുളള ഉപകാര വിതരണവും മികച്ച സ്‌കൂള്‍കള്‍ക്കും അദ്ധ്യാപകര്‍ക്കുമുളള അവാര്‍ഡ് വിതരണവും ഫെബ്രുവരി 8-ാം തീയതി നടത്തപ്പെട്ടു. കൃത്യം 10 മണിക്ക് തന്നെ പ്രജോദനാത്മക പ്രഭാഷകന്‍ ചാര്‍ളി പോളിന്റെ ക്ലാസ്സ് നടത്തപ്പെട്ടു. എല്ലാ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും വളരെ ഹൃദ്യവും നവീനവുമായ ഒരനുഭൂതിയായിരുന്നു ആ ക്ലാസ്സ് പകര്‍ന്ന് നല്‍കിയത്. അഡ്വ.ചാര്‍ളി പോളിനെ സ്വാഗതം ചെയ്തുകൊണ്ട് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ തെക്കന്‍ മേഖലാ വൈസ് പ്രസിഡന്റ് റെജി തോമസ് സംസാരിച്ചു. ക്ലാസ്സിന് ഡെമില്‍ ലൂക്ക് നന്ദി പറഞ്ഞു. ക്ലാസ്സിനു ശേഷം വി.കുര്‍ബാനക്ക് കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.തോമസ് ഇടത്തിപ്പറമ്പില്‍ നേതൃത്വം നല്‍കി. 2 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തില്‍ അതിരൂപതാ ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് യു.കെ സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.തോമസ് ഇടത്തിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ യോഗം ഉദ്ഘാടനം ചെയ്യുകയും വിരമിക്കുന്ന അദ്ധ്യാപകരെ ആദരിക്കുകയും മികച്ച സ്‌കൂളുകള്‍ക്കും അദ്ധ്യാപകര്‍ക്കുമുളള ട്രോഫികളും മെമന്റോകളും വിതരണം ചെയ്യുകയും ചെയ്തു. അതിരൂപതയിലെ മികച്ച പ്രൈമറി സ്‌കൂളായി ഏറ്റുമാനൂര്‍ ടൗണ്‍ യു.പി സ്‌കൂളും, മികച്ച ഹൈസ്‌കൂളായി കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളും, മികച്ച ഹയര്‍ സെക്കണ്ടറി സ്‌കൂളായി കോട്ടയം സെന്റ് ആന്റസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും തിരഞ്ഞെടുക്കപ്പെട്ടു. പ്രൈമറി വിഭാഗത്തിലെ മികച്ച അദ്ധ്യാപകനായി മടമ്പം ഹൈസ്‌കൂളിലെ ശ്രീ.ലിജോ പുന്നൂസും, മികച്ച ഹൈസ്‌കൂള്‍ അദ്ധ്യാപികയായി കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ മിസ്സിസ് ആമ്പിള്‍ വി.ജെയിംസും, മികച്ച ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനായി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശ്രീ.നിമ്മിച്ചന്‍ ജേക്കബും, മികച്ച അനദ്ധ്യാപകനായി കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ ജറിന്‍ ജെയിംസും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കോട്ടയം അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിനുവേണ്ടി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശ്രീ.ബിജു സി.ജെ ചക്കാലക്കല്‍ രൂപകല്പന ചെയ്ത ഒരു വെബ് സൈറ്റിന്റെ (www.teachersguildkottayam.org) ഉദ്ഘാടന കര്‍മ്മവും നടത്തപ്പെട്ടു. പൊതുസമ്മേളനത്തിന് ജനറല്‍ സെക്രട്ടറി ശ്രീ.ക്രിസ്റ്റിന്‍ പി.സി പടപുരയ്ക്കല്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ശ്രീ.റെജി തോമസ്, ബിജു സി.ജെ, കവിത ജോണി, ഡെമില്‍ ലൂക്ക്, സിസ്റ്റര്‍ ടോമിന്‍, മോന്‍സി കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.