india

കെ.സി.ഡബ്ലു. എ. അതിരൂപതാ വാര്‍ഷികം നവംബര്‍ 26ന് ചേര്‍പ്പുങ്കലില്‍

Tiju Kannampally  ,  2019-11-06 05:31:08amm

കെ.സി.ഡബ്ലു. എ. അതിരൂപതാ വാര്‍ഷികം നവംബര്‍ 26ന് ചേര്‍പ്പുങ്കലില്‍
കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസ്സോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 26 ചൊവ്വാഴ്ച്ച ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്താ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. അതിരൂപതാ കെ.സി.ഡബ്ലു. എ. ചാപ്ലയിനും വികാരി ജനറാളുമായ  ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ പ്രസംഗം നടത്തും. മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ്ജ് കുരിശുംമൂട്ടില്‍ അനുഗ്രഹ പ്രഭാഷണവും മുന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസ്സി ജോസ് മുഖ്യ പ്രഭാഷണവും നടത്തും. നവംബര്‍ 9ന് അതിരൂപതാ തലത്തില്‍ നടത്തപ്പെടുന്ന കലാകായിക മത്സരങ്ങളില്‍ വിജയികാളാകുന്നവര്‍ക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യും. അതിരൂപതയില്‍ കെ.സി.ഡബ്ലു. എ.യുടെ നേതൃത്വത്തില്‍ 2018 - 2019 വര്‍ഷം മികച്ച പ്രകടനം നടത്തിയ ഇടവകയ്ക്കും ഫൊറോനക്കും എവറോളിംഗ് ട്രോഫികള്‍ സമ്മാനിക്കും. കെ.സി.സി പ്രസിഡന്റ് ശ്രീ. സ്റ്റീഫന്‍ ജോര്‍ജ്ജ്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കമുറിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.സി.ഡബ്ലു.എ. അതിരൂപതാ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കെ.സി.ഡബ്ലു. എ. അതിരൂപതാ ഭാരവാഹികളും വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളുടെയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിവിധ യൂണിറ്റുകളിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കാലാപരിപാടികളും ഉണ്ടായിരിക്കും.

Latest

Copyrights@2016.