india

ക്‌നാനായ പാരമ്പര്യങ്ങളുടെയും പൈതൃകങ്ങളുടെയും സംരക്ഷണം മാതൃകാപരം: മാര്‍ ആലഞ്ചേരി

Tiju Kannampally  ,  2019-03-15 04:00:43amm

ക്‌നാനായ പാരമ്പര്യങ്ങളുടെയും പൈതൃകങ്ങളുടെയും സംരക്ഷണം മാതൃകാപരം: മാര്‍ ആലഞ്ചേരി 
കാക്കനാട്: ക്‌നാനായ പാരമ്പര്യങ്ങളുടെയും പൈതൃകങ്ങളുടെയും സംരക്ഷണം മാതൃകാപരമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്‍ രൂപതാ-ഫൊറോന നേതൃത്വങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച സഭാ-സമുദായ പഠനയാത്ര കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബമൂല്യങ്ങളും പൈതൃകവും പരിപാലിക്കുന്നതില്‍ അമ്മമാരുടെ പങ്ക് നിസ്തുലമാണെന്നും കുടുംബബന്ധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ കുടുംബനാഥനെയും ഇതര കുടുംബാംഗങ്ങളെയും കൂട്ടി യോജിപ്പിച്ച് പരമ്പരാഗത മൂല്യങ്ങളും പൈതൃകവും സംരക്ഷിക്കുന്നതിലും കൈമാറുന്നതിലും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ക്‌നാനായ സമുദായ പാരമ്പര്യത്തില്‍ ജീവിക്കുന്നതിലും അവ കൈമാറുന്നതിലും ക്‌നാനായ വനിതകളുടെ തീഷ്ണത മാതൃകാപരമാണെന്നും ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളും സ്വവംശവിവാഹനിഷ്ഠ ഉള്‍പ്പടെയുള്ള പരമ്പരാഗത മൂല്യങ്ങളും കാത്തുപരിപാലിക്കുന്നതില്‍ പൂര്‍വ്വികര്‍ നല്‍കിയ പ്രാധാന്യത്തെ സീറോ മലബാര്‍ സഭ അതീവ താല്പര്യത്തോടെ പരിഗണിക്കുന്നുവെന്നും സഭയുടെ വളര്‍ച്ചയില്‍ ക്‌നാനായ സമുദായത്തിന്റെ പങ്കിനെ സഭ സന്തോഷത്തോടെ വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍സഭ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സി പാറേല്‍, അതിരൂപതാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ഫൊറോന വികാരിമാരായ എന്‍.ഐ. മൈക്കിള്‍, ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍, ഫാ. മാത്യു കുഴിപ്പിള്ളില്‍ എന്നിവരും ഫൊറോന ചാപ്ലെയിന്‍മാരായ ഫാ. ജോസഫ് കീഴങ്ങാട്ട്, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. ബോബി ചേരിയില്‍, ഫോ. ജോബി പുച്ചൂക്കണ്ടത്തില്‍, ഫാ. സാബു മാലിത്തുരുത്തേല്‍, ഫാ. തോമസ് കീന്തനാനിക്കല്‍, ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍, ഫാ. ഷാജി മുകളേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മൗണ്ട് സെന്റ് തോമസ് മ്യൂസിയം സന്ദര്‍ശിച്ച ശേഷം ക്‌നാനായ കുടിയേറ്റ കേന്ദ്രമായ കൊടുങ്ങല്ലൂര്‍, മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം, ചെറായി എന്നീ പ്രദേശങ്ങള്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ ഫൊറോന അടിസ്ഥാനത്തില്‍ സന്ദര്‍ശിച്ചു. നാനൂറിലധികം പേര്‍ പഠനയാത്രയില്‍ പങ്കെടുത്തു. 

Latest

Copyrights@2016.