india

കടുത്തുരുത്തി വലിയപളളിയിലെ പുറത്തുനമസ്‌കാരം ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

Tiju Kannampally  ,  2019-02-11 11:18:49pmm

 

കടുത്തുരുത്തി വലിയപളളിയിലെ പുറത്തുനമസ്‌കാരം ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം. 
കടുത്തുരുത്തി; പുരാതന പ്രസിദ്ധമായ കടുത്തുരുത്തി വലിയപളളിയില്‍ മൂന്നുനോമ്പാചരണത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടത്തിവരുന്ന പുറത്തുനമസ്‌കാരം ക്‌നാനായവോയ്‌സിലും KVTV-യിലും 12.02.2019 ചൊവ്വാഴ്ച 9 മണി മുതല്‍ തത്സമയം സംപ്രേക്ഷം ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന്റെ ചുവട്ടില്‍വച്ചു നടത്തുന്ന സമൂഹപ്രാര്‍ത്ഥനയാണ് പുറത്തുനമസ്‌കാരം. ഏഷ്യയിലെ ഏറ്റവും വലുതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത കുരിശാണ് വലിയപളളിയിലേത്.1596 ലാണ് ഈ കുരിശ് പൂര്‍ത്തിയാക്കിയതെന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു.
ചൊവ്വാഴ്ച 9 മണിക്ക് കോട്ടയം അരിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ പുറത്തുനമസ്‌കാരം ആരംഭിക്കും. ഫാ.മൈക്കിള്‍ നെടുംതുരുത്തി പുത്തന്‍പുരയില്‍, ഫാ.ലൂക്ക് കരിമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 10.15 ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്. 10.30 ന് കപ്ലോന്‍ വാഴ്ച.

കടുത്തുരുത്തി; പുരാതന പ്രസിദ്ധമായ കടുത്തുരുത്തി വലിയപളളിയില്‍ മൂന്നുനോമ്പാചരണത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടത്തിവരുന്ന പുറത്തുനമസ്‌കാരം ക്‌നാനായവോയ്‌സിലും KVTV-യിലും 12.02.2019 ചൊവ്വാഴ്ച രാത്രി 9 മണി മുതല്‍ തത്സമയം സംപ്രേക്ഷം ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന്റെ ചുവട്ടില്‍വച്ചു നടത്തുന്ന സമൂഹപ്രാര്‍ത്ഥനയാണ് പുറത്തുനമസ്‌കാരം. ഏഷ്യയിലെ ഏറ്റവും വലുതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത കുരിശാണ് വലിയപളളിയിലേത്.1596 ലാണ് ഈ കുരിശ് പൂര്‍ത്തിയാക്കിയതെന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു.

ചൊവ്വാഴ്ച രാത്രി 9 മണിക്ക് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ പുറത്തുനമസ്‌കാരം ആരംഭിക്കും. ഫാ.മൈക്കിള്‍ നെടുംതുരുത്തി പുത്തന്‍പുരയില്‍, ഫാ.ലൂക്ക് കരിമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 10.15 ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്. 10.30 ന് കപ്ലോന്‍ വാഴ്ച.

 

 



Latest

Copyrights@2016.