india

കട്ടച്ചിറ;സെന്റ് മേരീസ് ക്‌നാനായ പളളിയിലെ പ്രധാന തിരുനാള്‍ ക്‌നാനായവോയ്‌സില്‍ തല്‍സമയം

Tiju Kannampally  ,  2018-12-05 05:53:09amm

 

കട്ടച്ചിറ; സെന്റ് മേരീസ് ക്‌നാനായ പളളിയിലെ ശതോത്തര രജതജൂബിലി സമാപനവും പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളും ജീവിതനവീകരണ ധ്യാനവും 2018 നവംബര്‍ 30 വെളളി മുതല്‍ ഡിസംബര്‍ 10 തിങ്കള്‍ വരെ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. നവംബര്‍ 11 വെളളിയാഴ്ച വൈകുന്നേരം 4.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈബി മാത്യു പാലക്കാട്ട് ഉദ്ഘാടനം ചെയ്യും.5.30 ന് വി.കുര്‍ബാന വെരി.റവ.ഫാ. തോമസ് കോട്ടൂര്‍(അതിരൂപതാ ചാന്‍സിലര്‍) തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം.
 2018 ഡിസംബര്‍ 1 ശനിയാഴ്ച വൈകുന്നേരം 4.30ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് കൃതജ്ഞതാ ബലിയര്‍പ്പിക്കും. തുടര്‍ന്ന് അഭി.മൂലക്കാട്ട് പിതാവിന്റെ അധ്യക്ഷതയില്‍ കൂടുന്ന ജൂബിലി സമാപന സമ്മേളനം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ശ്രീ ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജൂബിലി വിദ്യാഭ്യാസ ഫണ്ടിന്റെ ഉദ്ഘാടനം ശ്രീ.സുരേഷ് കുറുപ്പ് MLAനിര്‍വഹിക്കും. ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോല്‍ ദാനം ശ്രീ.മോന്‍സ് ജോസഫ് MLA നിര്‍വഹിക്കും. ശ്രീ.തോമസ് ചാഴികാടന്‍ Ex .MLA, ശ്രീ സ്റ്റീഫന്‍ ജോര്‍ജ് Ex.MLA, റവ.ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍, ശ്രീ.ജോയി ഊന്നുകല്ലേല്‍, റവ.ഫാ.ബെന്നി കന്നുവെട്ടിയേല്‍, സി.കരുണ (SVM), ശ്രീമതി മോളി ജോസ് ഏറ്റിയേപ്പളളില്‍, ശ്രീ.മാത്യു വാക്കത്തുമാലില്‍, ശ്രീ.ബിജു കുമ്പിക്കല്‍ എന്നിവര്‍ ആശംസകള്‍ നേരും. ഡിസംബര്‍ 2 ഞായറാഴ്ച 7.30 ന് കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടികാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. വൈകുന്നേരം 6 മണിക്ക് പ്രവാസി സംഗമം. ഡിസംബര്‍ 3 തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ വൈകുന്നേരം 4.30 മുതല്‍ ജപമാലയും വി.കുര്‍ബാനയും തുടര്‍ന്ന് റവ.ഫാ.ജോസഫ് പുത്തന്‍പുര OFM Cap നയിക്കുന്ന ജീവിതനവീകരണ ധ്യാനവും ഉണ്ടായിരിക്കുന്നതാണ്. 6 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് സമൂഹബലി റവ.ഫാ. ജോസ് കന്നുവെട്ടിയേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.7 മണിക്ക് ഇടവകസമൂഹം നയിക്കുന്ന കലാസന്ധ്യ. വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ്,വി.കുര്‍ബാന റവ.ഫാ.മാത്യു ഏറ്റിയേപ്പളളില്‍(വികാരി).6.45 ന് മെഴുകുതിരി പ്രദക്ഷിണം കുരിശുപളളിയിലേക്ക്. 
ഡിസംബര്‍ 8 ശനിയാഴ്ച രാവിലെ 7 മണിക്ക് പാട്ടുകുര്‍ബാന റവ.ഫാ.ലിന്റോ കോണിക്കര OFM.Cap. വൈകുന്നേരം 6.45 ന് ലദീഞ്ഞ് കുരിശുപളളിയില്‍ തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 9 മണിക്ക് തിരുനാള്‍ പ്രസംഗം പളളിയില്‍ റവ.ഫാ.ജിബില്‍ കുഴിവേലില്‍. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം. പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന തിരുനാള്‍ റാസ കുര്‍ബാനയില്‍ റവ.ഫാ.ജെബി മുഖച്ചിറയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ബെന്നി കന്നുവെട്ടിയേല്‍, ഫാ.സജിത്ത് പറപ്പളളില്‍, ഫാ.സണ്ണി പടിഞ്ഞാറെ വാരിക്കാട്ട്, ഫാ.ജേക്കബ് തടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. വെരി.റവ.ഫാ.കെന്നഡി പറമ്പേട്ട് വചനസന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍(CMI). വി.കുര്‍ബാനയുടെ ആശീര്‍വാദം ഫാ.ജോയി കട്ടിയാങ്കല്‍.വൈകുന്നേരം 7മണിക്ക് കൊച്ചിന്‍ ഗിന്നസിന്റെ മെഗാഷോ.   

കട്ടച്ചിറ;സെന്റ് മേരീസ് ക്‌നാനായ പളളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ഡിസംബര്‍ 6,7,8,9 തീയതികളില്‍  ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. ഡിസംബര്‍ 6 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് സമൂഹബലി റവ.ഫാ. ജോസ് കന്നുവെട്ടിയേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.7 മണിക്ക് ഇടവകസമൂഹം നയിക്കുന്ന കലാസന്ധ്യ. വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ്,വി.കുര്‍ബാന റവ.ഫാ.മാത്യു ഏറ്റിയേപ്പളളില്‍(വികാരി).6.45 ന് മെഴുകുതിരി പ്രദക്ഷിണം കുരിശുപളളിയിലേക്ക്. ഡിസംബര്‍ 8 ശനിയാഴ്ച രാവിലെ 7 മണിക്ക് പാട്ടുകുര്‍ബാന റവ.ഫാ.ലിന്റോ കോണിക്കര OFM.Cap. വൈകുന്നേരം 6.45 ന് ലദീഞ്ഞ് കുരിശുപളളിയില്‍ തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 9 മണിക്ക് തിരുനാള്‍ പ്രസംഗം പളളിയില്‍ റവ.ഫാ.ജിബില്‍ കുഴിവേലില്‍. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം.

 

പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന തിരുനാള്‍ റാസ കുര്‍ബാനയില്‍ റവ.ഫാ.ജെബി മുഖച്ചിറയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ബെന്നി കന്നുവെട്ടിയേല്‍, ഫാ.സജിത്ത് പറപ്പളളില്‍, ഫാ.സണ്ണി പടിഞ്ഞാറെ വാരിക്കാട്ട്, ഫാ.ജേക്കബ് തടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. വെരി.റവ.ഫാ.കെന്നഡി പറമ്പേട്ട് വചനസന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍(CMI). വി.കുര്‍ബാനയുടെ ആശീര്‍വാദം ഫാ.ജോയി കട്ടിയാങ്കല്‍.വൈകുന്നേരം 7മണിക്ക് കൊച്ചിന്‍ ഗിന്നസിന്റെ മെഗാഷോ.   

 

 

 

 



Latest

Copyrights@2016.