gulf

ദുബായ് ക്‌നാനായ കുടുംബയോഗ കലോത്സവം "അരങ്ങ് 2019" ജൂണ്‍ 4 ന്

Tiju Kannampally  ,  2019-05-13 02:45:32amm

 

ദുബായ്: ക്നാനായ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ "അരങ്ങ് 2019" എന്ന പേരിൽ എല്ലാവിധ പ്രായക്കാർക്കും ആയിട്ടുള്ള ഒരു കലോത്സവം ജൂൺ മാസം നാലാം തീയതി റമദാൻ അവധി യോടനുബന്ധിച്ച് ബർദുബായ് ജേക്കബ് ഗാർഡൻ ഹോട്ടലിൽ വെച്ച് അരങ്ങേറാൻ പോവുകയാണ്...
കുടുംബയോഗത്തെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ സാരംഗി , മദർ മേരി , ടാലന്റ്ഷ്യ എന്ന പേരുകളിൽ മൂന്ന് സോണുകളായി തിരിച്ച് സോണൽ കോർഡിനേറ്റേഴ്സിന്റെ നേതൃത്വത്തിൽ കലോത്സവത്തിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു....
സോണൽ കോർഡിനേറ്റേഴ്സ്
ടീം സാരംഗി-സനിൽ പിസി, നിഷാ ജോബി വള്ളീനായിൽ.
ടീം മദർ മേരി-സൈമൺ pc, നിമ്മി സോനു
ടീം ടാലൻറ്ഷ്യ -ജോസഫ് പിടി, സിനു അലക്സാണ്ടർ...
പ്രസംഗം , സംഗീതം, മോണോആക്ട് ,ഡാൻസ്, പുരാതന പാട്ട് , മാർഗ്ഗംകളി, ബൈബിൾ ക്വിസ്, മിസ്റ്റർ & മിസ്സ് ക്നാ എന്നിങ്ങനെ വിവിധങ്ങളായ മത്സരങ്ങൾ കലോത്സവത്തിൽ അരങ്ങേറുന്നുണ്ട്..
കുടുംബനാഥൻ ശ്രീ ലൂക്കോസ് എരുമേരിലക്കയുടെ നേതൃത്വത്തിൽ
കുടുംബയോഗം എന്റർടെയ്ൻമെന്റ് കോഡിനേറ്റേർസ് ആയ തുഷാർ ജോസ്, എബി തോമസ് , കുഞ്ഞുമോൾ ജോസഫ് എന്നിവരോടൊപ്പം ജോളിൻ ജോസഫ്,മനു ഏബ്രഹാം, എൽവി തുഷാർ, വിൻസെൻറ് വലിയവീട്ടിൽ, ടോമി നെടുങ്ങാട്ട്, ജോബി വള്ളിനായിൽ, ബിജുമോൻ ചാക്കോ, ബെന്നി ലൂക്കോസ്, കെ സി വൈ എൽ ദുബായ് പ്രസിഡൻറ് സോണൽ ഫിലിപ്പ് എന്നിവരടങ്ങുന്ന ഒരു ടീം പരിപാടിയുടെ വിജയത്തിനായി പിന്നണിയിൽ പ്രവർത്തിച്ചുവരുന്നു....
ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കലോത്സവം സംഘടിപ്പിക്കുന്നത്. 
കലോത്സവത്തിന് മുന്നോടിയായിട്ടുള്ള ഉള്ള #celebratefamily , #celebratefriendship സെൽഫി കോൺടെസ്റ്റ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു .
കലോത്സവത്തിന്റെ പ്രഖ്യാപനത്തിന് ശേഷം കുടുംബയോഗത്തിൽ ആകമാനം ഒരു ഉത്സവ പ്രതീതി കൈവന്നിട്ടുണ്ട്...

ദുബായ് ക്‌നാനായ കുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ "അരങ്ങ് 2019" എന്ന പേരില്‍ ഒരു കലോത്സവം 2019 ജൂണ്‍ 4 ന് ബര്‍ദുബായ് ജേക്കബ് ഗാര്‍ഡന്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു.കുടുംബയോഗത്തെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ സാരംഗി , മദർ മേരി , ടാലന്റ്ഷ്യ എന്ന പേരുകളിൽ മൂന്ന് സോണുകളായി തിരിച്ച് സോണൽ കോർഡിനേറ്റേഴ്സിന്റെ നേതൃത്വത്തിൽ കലോത്സവത്തിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സോണൽ കോർഡിനേറ്റേഴ്സ് ടീം സാരംഗി-സനിൽ പിസി, നിഷാ ജോബി വള്ളീനായിൽ,ടീം മദർ മേരി-സൈമൺ pc, നിമ്മി സോനു, ടീം ടാലൻറ്ഷ്യ -ജോസഫ് പിടി, സിനു അലക്സാണ്ടർ.

പ്രസംഗം , സംഗീതം, മോണോആക്ട് ,ഡാൻസ്, പുരാതന പാട്ട് , മാർഗ്ഗംകളി, ബൈബിൾ ക്വിസ്, മിസ്റ്റർ & മിസ്സ് ക്നാ എന്നിങ്ങനെ വിവിധങ്ങളായ മത്സരങ്ങൾ കലോത്സവത്തിൽ അരങ്ങേറുന്നുണ്ട്..കുടുംബനാഥൻ ശ്രീ ലൂക്കോസ് എരുമേരിലക്കയുടെ നേതൃത്വത്തിൽ കുടുംബയോഗം എന്റർടെയ്ൻമെന്റ് കോഡിനേറ്റേർസ് ആയ തുഷാർ ജോസ്, എബി തോമസ് , കുഞ്ഞുമോൾ ജോസഫ് എന്നിവരോടൊപ്പം ജോളിൻ ജോസഫ്,മനു ഏബ്രഹാം, എൽവി തുഷാർ, വിൻസെൻറ് വലിയവീട്ടിൽ, ടോമി നെടുങ്ങാട്ട്, ജോബി വള്ളിനായിൽ, ബിജുമോൻ ചാക്കോ, ബെന്നി ലൂക്കോസ്, കെ സി വൈ എൽ ദുബായ് പ്രസിഡൻറ് സോണൽ ഫിലിപ്പ് എന്നിവരടങ്ങുന്ന ഒരു ടീം പരിപാടിയുടെ വിജയത്തിനായി പിന്നണിയിൽ പ്രവർത്തിച്ചുവരുന്നു.ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കലോത്സവം സംഘടിപ്പിക്കുന്നത്. 

 



Latest

Copyrights@2016.