gulf

കെ.കെ.സി.എ 2018 ഒക്ടോബർ 5ന് നടത്താൻ തീരുമാനിച്ചിരുന്ന ക്നാനായ മെഗാ ഫെസ്റ്റ് റദ്ദാക്കി.

Tiju Kannampally  ,  2018-08-17 11:36:02pmm

 

ഏറ്റവും സ്നേഹം നിറഞ്ഞ ക്നാനായ സഹോദരീ സഹോദരന്മാരെ,
കെ കെ സി എ 2018 ഒക്ടോബർ 5ന്  നടത്താൻ തീരുമാനിച്ചിരുന്ന ക്നാനായ മെഗാ ഫെസ്റ്റ് നാട്ടിൽ ഉണ്ടായ അതിദാരുണമായ പ്രകൃതി ദുരന്തത്തെത്തുടർന്നു നടത്തണ്ട എന്ന് തീരുമാനിക്കുകയും അതിന് പകരമായി ക്നാനായ ഫെസ്റ്റിനു വേണ്ടി ചിലവഴിക്കാൻ പ്ലാൻ ചെയ്തിരുന്ന തുക നമ്മുടെ അംഗങ്ങളിൽ നിന്ന് സമാഹരിച്ചു ഈ വർഷത്തെ ചാരിറ്റിയായി നാട്ടിൽ നടക്കുന്ന പുനരധിവാസ പ്രക്രിയയിൽ പങ്കാളിയാകുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ സാമ്പത്തിക സഹകരണം ഈ പുണ്യ പ്രവർത്തിയിലേക്കു നൽകണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സമാഹരിക്കുന്ന തുക നാട്ടിൽ ജാതി മത വർഗ്ഗ വർണ്ണ വ്യതാസമില്ലാതെ അർഹിക്കുന്ന കരങ്ങളിൽ കെ കെ സി എ നേരിട്ട് ഉത്തരവാദിത്വത്തോടെ ഏൽപ്പിക്കുന്നതായിരിക്കും

കനത്ത മഴയും പ്രളയ കെടുതിയും മൂലം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന  കഷ്ടതകളിൽ   അവർക്കു ആശ്വാസം പകരുവാന്‍ കെ.കെ.സി.എ 2018 ഒക്ടോബർ 5ന്  നടത്താൻ തീരുമാനിച്ചിരുന്ന ക്നാനായ മെഗാ ഫെസ്റ്റ്  റദ്ദാക്കി. ക്നാനായ ഫെസ്റ്റിനു വേണ്ടി ചിലവഴിക്കാൻ പ്ലാൻ ചെയ്തിരുന്ന തുക നമ്മുടെ അംഗങ്ങളിൽ നിന്ന് സമാഹരിച്ചു ഈ വർഷത്തെ ചാരിറ്റിയായി നാട്ടിൽ നടക്കുന്ന പുനരധിവാസ പ്രക്രിയയിൽ പങ്കാളിയാകുവാൻ തീരുമാനിച്ചിരിക്കുന്നു.ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ സംഭാവന കെ കെ സി എ പ്രസിഡന്റ് ശ്രീ. റിനോ തേക്കേടത്തു 100KD നൽകി ഉൽഘാടനം  നിർവ്വഹിച്ചു.എല്ലാവരുടെയും അകമഴിഞ്ഞ സാമ്പത്തിക സഹകരണം ഈ പുണ്യ പ്രവർത്തിയിലേക്കു നൽകണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സമാഹരിക്കുന്ന തുക നാട്ടിൽ ജാതി മത വർഗ്ഗ വർണ്ണ വ്യതാസമില്ലാതെ അർഹിക്കുന്ന കരങ്ങളിൽ  കെ.കെ.സി.എ നേരിട്ട് ഉത്തരവാദിത്വത്തോടെ ഏൽപ്പിക്കുന്നതായിരിക്കും.

 

 

 



Latest

Copyrights@2016.