europe

ക്‌നാനായ കരുത്തിന്റെ വിളംബരമായി യുകെകെസിഎ കണ്‍വന്‍ഷന്‍ ജൂലൈ എട്ടിന്; പതിനായിരം കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെല്‍ട്ടന്‍ഹാം റേസ് കോഴ്‌സ് വേദി, പ്രൗഢഗംഭീരമായ ഓഡിറ്റോറിയം

Anil Mattathikunnel  ,  2017-01-11 11:10:59pmm സഖറിയ പുത്തന്‍കളം

കെറ്ററിങ്: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16ാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലുള്ള ജോക്കി ക്ലബ് റേയ്‌സ് കോഴ്‌സ് ്‌സെന്ററില്‍ നടത്തപ്പെടും. 

യുകെയിലെ ഏറ്റവും മികച്ച റേയ്‌സ് കോഴ്‌സ് സെന്ററുകളില്‍ ഒന്നാണ് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്. പതിനായിരത്തിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, അതിവിശാലമായ േൈതാനം, രാജകീയ പ്രൗഢിയാര്‍ന്ന ഹാള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളുള്ള വേദിയിലാണ് 16-ാമത് യുകെകെസിഎ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. 


"സഭാ-സമുദായ സ്‌നേഹം ആത്മാവില്‍ അഗ്നിയായി ക്‌നാനായ ജനത" എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായ റാലി മത്സരം ആവേശജനകമാകും. അടുത്തമാസം 25ന് നടത്തപ്പെടുന്ന നാഷണല്‍ കൗണ്‍സിലില്‍ വിശദമായ തീരുമാനങ്ങള്‍ എടുക്കപ്പെടും. 

യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 

 



Latest

Copyrights@2016.