europe

UKKCA ക്ക് പുത്തൻ നേതൃത്വം, തോമസ് വാരികാട്ട് പ്രെസിഡൻറ് , ജിജി വരിക്കാശ്ശേരി സെക്രട്ടറി

Saju Kannampally  ,  2020-01-22 10:54:06amm

UK ക്നാനായ അസോസിയേഷന് പുതിയ നേതൃത്വം, തോമസ് വാരികാട്ട് പ്രെസിഡൻറ് , ജിജി വരിക്കാശ്ശേരി സെക്രട്ടറി ബെർമിങ്ങാം : ഇംഗ്ലണ്ടിലെ ക്നാനായ കത്തോലിക്ക സംഘടനായ UKKCA യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും , ശക്തരായ 6 നേതാക്കന്മാർ വിവിത സ്ഥാനങ്ങളിലേക്ക് കടന്നു വരുകയും , ലോക ക്നാനയ സംഘടനകൾക്ക് മാതൃകയായി ഐക്യകണ്ടേനെ മുഴുവൻ ഭാരവാഹികളെയും എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടുവാൻ പോകുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ ഒരു സ്ഥാനത്തേക്കും മറ്റാരും ഇല്ലാത്തതിനാൽ 6 സ്ഥാനങ്ങളിലേക്കും തെരെഞ്ഞെടുപ്പ് നടക്കില്ല എന്ന് വ്യക്തമായി കഴിഞ്ഞു. എന്നാൽ ഒദ്യോഗികമായി ശനിയാഴ്ച്ച നടക്കുന്ന നാഷണൽ മീറ്റിംഗിൽ പ്രഖ്യാപനം ഉണ്ടാകുന്നതാണ്. തോമസ് വാരികാട്ട് ( പ്രെസിഡണ്ട് ) ജിജി വരിക്കാശ്ശേരി(സെക്രട്ടറി) മാത്യു പുളിക്കത്തൊട്ടി (ട്രഷർ) ബിജി മാങ്കോട്ടത്തിൽ (വൈസ് പ്രെസിഡൻറ്) ലൂബി വെള്ളാപ്പള്ളി(ജോ സെക്രട്ടറി) എബി കുടിലിൽ (ജോ ട്രഷർ) എന്നിവരാണ് അടുത്ത രണ്ടു വർഷത്തേക്ക് UK ക്‌നാനായ അസോസിയേഷനെ നയിക്കുന്നത്.

മീറ്റ് ദി ക്യാൻഡിഡേറ്റും ഒദ്യോഗിക തെരെഞ്ഞെടുപ്പ് പ്രഖ്യാപനവും ജനുവരി 25 ശനിയാഴ്ച്ച ബെർമിങ്ങാമിലെ UKKCA ക്‌നാനായ സെൻററിൽ നടക്കുമെന്ന് സെക്രട്ടറി സാജു ലൂക്കോസ് അറിയിച്ചു.



Latest

Copyrights@2016.