europe

മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷനില്‍ തിരുനാള്‍ ഒക്ടോബര്‍ 12 ശനിയാഴ്ച ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.

Tiju Kannampally  ,  2019-10-09 01:01:25amm

മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷനില്‍ തിരുനാള്‍ ശനിയാഴ്ച ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.
മാഞ്ചസ്റ്റര്‍: യൂറോപ്പിലെ ആദ്യ ക്‌നാനായ മിഷനായ സെന്റ്. മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ 2019 ഒക്ടോബര്‍ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനയോടുകൂടി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹകാര്‍മ്മികരായി സീറോമലബാര്‍ ക്‌നാനായ വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുര, ഫാ.ആന്റണി ചുണ്ടേലികാട്ട്, യു.കെ യിലെ മറ്റിടങ്ങളിലെ ക്‌നാനായ വൈദികര്‍, മാഞ്ചസ്റ്ററിലുളള മറ്റ് സീറോ മലബാര്‍ വൈദികര്‍ സഹകാര്‍മ്മികരാകും. 
ഒക്ടോബര്‍ 6 ഞായറാഴ്ച നടന്ന ദിവ്യബലിയില്‍ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നവര്‍ക്കുളള പ്രസുദേന്തി വാഴ്ച നടത്തപ്പെട്ടു. അന്നേദിവസം ഈ വര്‍ഷം മിഷനില്‍ പ്രദമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു. തിരുനാളിനോടനുബദ്ധിച്ചുളള ജപമാല എല്ലാ ദിവസവും 7 മണിക്ക് സെന്റ് എലിസബത്ത് ദൈവാലയത്തില്‍ നടക്കുന്നു. മിഷനിലെ കൂടാരയോഗങ്ങളുടെ നേതൃത്വത്തിലാണ് ജപമാല നടത്തപ്പെടുന്നത്.
സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും ഇടവകദിനാഘോഷവും തിരുനാള്‍ ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിനിഷോ ഫോറം സെന്ററില്‍ നടക്കും. മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. സണ്‍ഡേസ്‌കൂളിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടുളള കലാവിരുന്നും കെ.സി.വൈ.എല്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ഏഷ്യാനൈറ്റ് കോമഡി സ്റ്റാറിലൂടേയും മഴവില്‍ മനോരമ, അമൃത T.V, കൈരളി ചാനല്‍ തൂടങ്ങിയവയൂടെ കാണികളെ കോരി തരിപ്പിച്ച അനൂപ് പാലാ, ഷിനോ പോള്‍, അര്‍ഫത്ത് മലയാളം ഫിലിം ആര്‍ട്ടിസ്റ്റ് തൂടങ്ങിയവരുടെ കലാമാമാങ്കവും കാണികള്‍ക്ക് വിരുന്നാകും. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ അവസാന തയ്യാറെടുപ്പിലാണ്. പളളി ട്രസ്റ്റിമാരായ പുന്നൂസ് ചാക്കോ, ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി എന്നിവര്‍ അറിയിച്ചു.

Latest

Copyrights@2016.