europe

മാഞ്ചസ്റ്റർ സെൻ മേരീസ് ക്നാനായ മിഷനിൽ Thanks giving കുർബാന ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

Tiju Kannampally  ,  2018-12-02 10:55:09pmm

 

മാഞ്ചസ്റ്റർ സെൻ മേരീസ് ക്നാനായ മിഷനിൽ താങ്ക്സ് ഗിവിംഗ് കുർബാന ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.
മാഞ്ചസ്റ്റർ; യൂറോപ്പിലെ പ്രഥമ ക്നാനായ മിഷൻ ആയ സെൻ മേരീസ് ക്നാനായ കാത്തലിക് മിഷൻ മാഞ്ചസ്റ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഇടവക ജനങ്ങൾ ഒന്നുചേർന്ന് ഡിസംബർ രണ്ടാം തീയതി ഞായറാഴ്ച 4 മണിക്ക് ബാഗുളിയിലുളള സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച്  പ്രാർത്ഥിച്ചു. യുകെയിലെ ക്‌നാനായ ജനതയ്ക്ക് തങ്ങളുടെ പാരമ്പര്യത്തിലും, വിശ്വാസത്തിലും,തനിമയിലും വളരുവാനും വരും തലമുറയിലേക്ക് അത് പകർന്നു കൊടുക്കുവാനും ഉള്ള ഒരു നാഴികക്കല്ലാണ് സെൻ മേരീസ് ക്നാനായ മിഷനിലൂടെ സാധ്യമായിരിക്കുന്നത്. പ്രഥമ ദിവ്യബലിയർപ്പിച്ച മിഷൻ ഡയറക്ടർ സജി മലയില്‍ പുത്തൻപുരയിൽ ഈ മിഷന്‍ യാഥാർത്ഥ്യമാക്കാൻ സഹായിച്ച സഭാ മേലധികാരികളേയും, നിരന്തരമായ പ്രാർത്ഥനയിലൂടെ യത്നിച്ച യുകെയിലെ എല്ലാ ക്‌നാനായ മക്കൾക്കും നന്ദി പറഞ്ഞു. കുർബാനമധ്യേ വചന സന്ദേശത്തിൽ വരും തലമുറയെ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തുന്നതോടൊപ്പം ക്‌നാനായ പൈതൃകത്തിലും വളരുവാൻ ഈ ക്‌നാനായ മിഷന്‍  സഹായകമാകട്ടെ എന്ന് ഉദ്ബോധിപ്പിച്ചു. അതോടൊപ്പം യു.കെ യിലെ  മറ്റു സ്ഥലങ്ങളിലും ക്‌നാനായ മിഷന്‍ വരുവാന്‍ നിരന്തരം പ്രാർത്ഥിക്കുവാൻ സജിയച്ചന്‍ ജനങ്ങളെ ഓർമ്മിപ്പിച്ചു. കുർബ്ബാനയ്ക്ക് ശേഷം മിഷനിലെ സംഘടനകളും, സൺഡേ സ്കൂൾ കുട്ടികളും, ടീച്ചേഴ്സും, പാരിഷ് കൗൺസിൽ അംഗങ്ങളും ഒത്തുചേർന്ന് മിഷൻ യാഥാർത്ഥ്യമാക്കാൻ  യത്‌നിച്ച സജിയച്ചനെ പൊന്നാടയണിയിച്ച് നന്ദി പറഞ്ഞു. അതിനുശേഷം മധുരം പങ്കുവച്ച് ഈ സന്തോഷത്തിൽ എല്ലാ ഇടവക ജനങ്ങളും പങ്കുചേർന്നു. സെൻമേരിസ് വിമന്‍സ് അസോസിയേഷൻ സംഘടിപ്പിച്ച വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ  ആഘോഷങ്ങൾ സമാപിച്ചു.
ആയ മിഷന്‍ ബാഗുളിയിലുളള സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച് ക്‌നാനായ ജനതയ്ക്ക് തനിമയിലും അത് മിഷനിലൂടെ സജി മലയില്‍ ഈ മിഷന്‍  ളേയും എല്ലാ ക്‌നാനായ ക്‌നാനായ പൈതൃകത്തിലും ഈ ക്‌നാനായ മിഷന്‍ എന്ന് യു.കെ യിലെ ക്‌നാനായ മിഷന്‍ വരുവാന്‍ സജിയച്ചന്‍ യത്‌നിച്ച സജിയച്ചനെ  വച്ച്  ഇടവക വിമന്‍സ്  ന്നോടെ 

മാഞ്ചസ്റ്റർ; യൂറോപ്പിലെ പ്രഥമ ക്നാനായ മിഷൻ ആയ സെൻ മേരീസ് ക്നാനായ കാത്തലിക് മിഷൻ മാഞ്ചസ്റ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഇടവക ജനങ്ങൾ ഒന്നുചേർന്ന് ഡിസംബർ രണ്ടാം തീയതി ഞായറാഴ്ച 4 മണിക്ക് ബാഗുളിയിലുളള സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച്  പ്രാർത്ഥിച്ചു. യുകെയിലെ ക്‌നാനായ ജനതയ്ക്ക് തങ്ങളുടെ പാരമ്പര്യത്തിലും, വിശ്വാസത്തിലും,തനിമയിലും വളരുവാനും വരും തലമുറയിലേക്ക് അത് പകർന്നു കൊടുക്കുവാനും ഉള്ള ഒരു നാഴികക്കല്ലാണ് സെൻ മേരീസ് ക്നാനായ മിഷനിലൂടെ സാധ്യമായിരിക്കുന്നത്. പ്രഥമ ദിവ്യബലിയർപ്പിച്ച മിഷൻ ഡയറക്ടർ സജി മലയില്‍ പുത്തൻപുരയിൽ ഈ മിഷന്‍ യാഥാർത്ഥ്യമാക്കാൻ സഹായിച്ച  സഭാ മേലധികാരികളേയും, യു.കെ KCA യുടെ സഹായവും നിരന്തരമായ പ്രാർത്ഥനയിലൂടെ യത്നിച്ച യു.കെയിലെ എല്ലാ ക്‌നാനായ മക്കൾക്കും നന്ദി പറഞ്ഞു. കുർബാന മധ്യേ വചന സന്ദേശത്തിൽ വരും തലമുറയെ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തുന്നതോടൊപ്പം ക്‌നാനായ പൈതൃകത്തിലും വളരുവാൻ ഈ ക്‌നാനായ മിഷന്‍  സഹായകമാകട്ടെ എന്ന് ഉദ്ബോധിപ്പിച്ചു. അതോടൊപ്പം യു.കെ യിലെ  മറ്റു സ്ഥലങ്ങളിലും ക്‌നാനായ മിഷന്‍ വരുവാന്‍ നിരന്തരം പ്രാർത്ഥിക്കുവാൻ സജിയച്ചന്‍ ജനങ്ങളെ ഓർമ്മിപ്പിച്ചു. കുർബ്ബാനയ്ക്ക് ശേഷം മിഷനിലെ സംഘടനകളും, സൺഡേ സ്കൂൾ കുട്ടികളും, ടീച്ചേഴ്സും, പാരിഷ് കൗൺസിൽ അംഗങ്ങളും ഒത്തുചേർന്ന് മിഷൻ യാഥാർത്ഥ്യമാക്കാൻ  യത്‌നിച്ച സജിയച്ചനെ പൊന്നാടയണിയിച്ച് നന്ദി പറഞ്ഞു. അതിനുശേഷം മധുരം പങ്കുവച്ച് ഈ സന്തോഷത്തിൽ എല്ലാ ഇടവക ജനങ്ങളും പങ്കുചേർന്നു. സെൻമേരിസ് വിമന്‍സ് അസോസിയേഷൻ സംഘടിപ്പിച്ച വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ  ആഘോഷങ്ങൾ സമാപിച്ചു.

 

 

 

 

 



Latest

Copyrights@2016.