america

"അഭിമാനിക്കും ഞങ്ങൾ അഭിമാനിക്കും പൈതൃകപരിപാവനമാം പാരമ്പര്യം. . .പാരമ്പര്യം ഞങ്ങളിലുണ്ടേ ഞങ്ങൾ ക്നാനായക്കാർ "

Saju Kannampally  ,  2017-10-12 09:29:12amm

പ്രിയമുള്ളവരേ, കഴിഞ്ഞ വർഷത്തിൽ നിന്ന് വിഭിന്നമായി ഒരു പുതിയ ക്നാനായപ്പാട്ടുമായി നിങ്ങളിലേക്കെത്തുകയാണു. "ഞങ്ങൾ ക്നാനായക്കാർ " എന്നാണു ഈ ഗാനത്തിന്റെ ക്യാപ്ഷൻ. ഇത്‌ എഴുതി ഈണം നൽകിയിരിക്കുന്നത്‌ ഞാൻ തന്നെയാണു. ഈ ഡിസംബറിൽ വീഡിയോ പുറത്തിറക്കാൻ ആണു ഉദ്ധേശിക്കുന്നത്‌. "വട്ടോളം വാണിയാരേ" എന്ന എന്റെ കഴിഞ്ഞവർഷത്തെ പാട്ടിനു നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക്‌ നന്ദി പറയുന്നു കൂടാതെ അതിൽ വന്ന പോരായ്മകൾ പരിഹരിച്ച്‌ ഇത്‌ ഏറ്റം മനോഹരമായ രീതിയിൽ അവതരിപ്പിക്കാനാണു ശ്രമിക്കുന്നത്‌. ഒരു ക്നാനായക്കാരൻ തന്റെ പൈതൃകത്തെ പാരമ്പര്യത്തെപ്പറ്റി ബോധവാനായിരിക്കണം അതോർത്ത്‌ അഭിമാനിക്കുന്നവനായിരിക്കണം. ഈ അറിവുകളും ചരിത്രങ്ങളുമാണു ഈ വരികൾക്കാധാരം. ഐക്യം 2017 ഇൽ കെ സി വൈ എൽ മുൻ പ്രസിഡന്റ്‌ ശ്രി ഷിനോ കുന്നപ്പള്ളി അഹ്വാനം ചെയ്തതുപോലെ നാം ആദ്യം നമ്മെ അറിയുക. നമ്മുടെ വില അറിയുക അതിൽ അഭിമാനിക്കുക. അതിനു സഹായകമാകുന്ന പ്രചോദനമാകുന്ന വരികളാണു ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്‌. വരും കാലങ്ങളിൽ വിവാഹവേദികളിൽ നിങ്ങൾക്ക്‌ പാടി അടിച്ചു പൊളിക്കാനായി ഒരു ഗാനം. നമ്മുടെ രൂപതയിലെ പല ഇടവകകളിൽ നിന്നുള്ള യുവഗായകരെ ഉൾപ്പെടുത്തിയായിരിക്കും റെക്കോഡിംഗ്‌ നടത്തുന്നത്‌. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

 

സ്നേഹപൂർവ്വം സിജിൻ ഒളശ്ശ



Latest

Copyrights@2016.