america

ന്യൂയോർക്ക് ക്‌നാനായ കത്തോലിക്ക ഫാമിലി കോൺഫ്രൻസ് കമ്മറ്റികൾ സജീവമായി

Editor  ,  2020-02-13 09:54:11pmm ടോണി ആണ്ടുമാലിൽ

ന്യൂ യോർക്ക് : ന്യൂയോർക്ക്  ഫൊറാനയിലെ ക്‌നാനായ സമുദായ അംഗങ്ങൾ  ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്നാനായ  കാത്തലിക്  ഫാമിലി കോൺഫറൻസ് - 2020 യുടെ  പ്രാരംഭ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു കൊണ്ടിരിക്കുന്നു. വമ്പിച്ച റെജിസ്ട്രേഷൻ കൊണ്ട്  ഇതിനകം  തന്നെ ശ്രദ്ധയാകർഷിച്ച ഈ ഫാമിലി  കൂട്ടായ്‌മയുടെ മുന്നൊരുക്കങ്ങൾ,  ക്നാനായ ആത്മീയ  അൽമായ നേതൃത്വത്തിന്റെ  നിസ്വാർത്ഥമായ സഹകരണത്താലും ചടുലമായ പ്രവർത്തനങ്ങളാലും  സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞത് തികച്ചും  അഭിനന്ദനാർഹമാണ്.

തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ  കോൺഫറൻസ്  ചെയർമാൻ  റോയ് മറ്റപ്പള്ളിയുടെ നേതൃത്വത്തിൽ  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള, ന്യൂയോർക് ഫൊറോനായിലെ വിവിധ ഇടവകകളിൽപെട്ട  ഊർജസ്വലരായ 80 ഓളം ക്നാനായ സഹോദരങ്ങൾ വിവിധ കമ്മിറ്റികളിലേക്കായി തിരഞ്ഞെടുക്കപ്പെട്ടു .  പരിചയസമ്പന്നതയ്ക്കും, യുവത്വത്തിനും  വനിതകൾക്കും തുല്യ പ്രാതിനിത്യം നൽകികൊണ്ട് മികവിന്റെ  മുദ്ര കരഗതമാക്കിയിട്ടുള്ള മികച്ച സാരഥികളുടെ ഒരു കൂട്ടായ്മ ആണന്നു തന്നെ പറയാം പ്രസ്തുത കമ്മിറ്റി . കുടുംബ നവീകരണം സഭയോടും സമുദായത്തോടുമൊപ്പം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗഭാക്കാകുന്നതിന്റെ സന്തോഷം കമ്മിറ്റി അംഗങ്ങൾ  ഒന്നടങ്കം അറിയിച്ചു. തുടർ പ്രവർത്തനങ്ങളിലുള്ള സഹായ സഹകരണങ്ങൾ ഐക്യഖണ്ഡേനെ വാഗ്ദാനം ചെയ്ത അംഗങ്ങൾ കമ്മിറ്റി തിരിച്ചുള്ള ഭാവി  പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും തുടർന്നും ഒന്നിച്ചു കൂടി പ്രവർത്തനങ്ങൾ വിലയിരുത്തി, തനിമയിലും ഒരുമയിലും വിശ്വാസനിറവിലും ഒന്നിച്ചു  ഒരേ മനസ്സായി ഫാമിലി കോൺഫറൻസിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിക്കാനും  തീരുമാനിച്ചു.

- ടോണി ആണ്ടുമാലിൽ



Latest

Copyrights@2016.