america

ചിക്കാഗോ സെ. മേരീസ് മതബോധന സ്കൂൾ കലോത്സവം വർണ്ണാഭമായി.

Editor  ,  2019-04-14 11:52:52pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ വേദപാഠ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മതബോധന സ്കൂൾ കലോത്സവം വർണ്ണാഭമായി . ‘പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെ ഒരു തീർത്ഥയാത്ര’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഫെസ്റ്റിവൽ ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉത്‌ഘാടനം ചെയ്തു . വിശ്വാസ പരിശീലന രംഗത്ത് മതബോധന സ്കൂൾ വാർഷികത്തിനും കലോത്സവത്തിനും ഏറെ പ്രാധാന്യം ഉണ്ടെന്ന് ബിഷപ്പ് തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി . ക്നാനായ സമുദായത്തിന്റെ തനിമയെയും കൂട്ടായ്മയെയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു . അസിസ്റ്റന്റ് വികാരി ഫാ . ബിൻസ് ചേത്തലിൽ ഫെസ്റ്റിവലിന് സ്വാഗതം ആശംസിച്ചു . വികാരി ഫാ. തോമസ് മുളവനാൽ ആമുഖ പ്രസംഗം നടത്തി . ഫാ. എബ്രഹാം മുത്തോലത്, ഫാ. ജോർജ് ദാനവേലിൽ എന്നിവർ ആശംസാപ്രസംഗം നടത്തി. കെ സി എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ , സേക്രഡ് ഹാർട്ട് മതബോധന സ്കൂൾ ഡയറക്ടർ റ്റീനാ നേടുവാമ്പുഴ , ചർച് എക്സിക്യൂട്ടീവ് എന്നിവർ ഉത്‌ഘാടന വേദിയിൽ സന്നിഹിതരായിരുന്നു .ഫെസ്റ്റിവൽ കോർഡിനേറ്റർമാരായ ജ്യോതി ആലപ്പാട്, ട്വിങ്കിൾ തൊട്ടിച്ചിറയിൽ എന്നിവർ പ്രോഗ്രാമുകളെപ്പറ്റി വിവരണം നടത്തി. തുടർന്ന് സ്റ്റേജിൽ അവതരിപ്പിച്ച മൂന്നു മണിക്കൂർ നീണ്ടുനിന്ന പ്രോഗ്രാമുകളിൽ മതബോധന സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികൾ പങ്കാളികളായി . ഡാൻസുകളുടെയും സ്കിറ്റുകളുടെയും രൂപത്തിൽ പരിശുദ്ധ അമ്മയുടെ ജീവിതത്തെ കുട്ടികൾ പാടി പുകഴ്ത്തി . അമ്മയുടെ ജീവിതകഥയും പ്രത്യക്ഷീകരണങ്ങളും തന്മയത്തമായി കുട്ടികൾ അവതരിപ്പിച്ചു . ക്നാനായ തനിമ വിളിച്ചോതിയ പ്രോഗ്രാമുകൾ കൂടി ചേർന്നപ്പോൾ ഫെസ്റ്റിവലിന് കൊഴുപ്പേറി . ഗ്രാൻഡ് ഫിനാലയോടുകൂടിയാണ് പരിപാടികൾ അവസാനിച്ചത് . മതബോധന സ്കൂൾ ഡയറക്ടർ സജി പൂത്തൃക്കയിൽ ഉത്‌ഘാടന മീറ്റിംഗിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു . ജിബിൻ കുഴിവേലിൽ , അനിറ്റ പഴയമ്പള്ളിൽ എന്നിവർ പ്രോഗ്രാമുകളുടെ എം സി മാർ ആയിരുന്നു. സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ മനീഷ് കൈമൂലയിൽ ഏവർക്കും നന്ദി പറഞ്ഞു .അനിൽ മറ്റത്തികുന്നേൽ, ക്രിസ് കട്ടപ്പുറം , ബിനു ഇടകര ,അലക്സ് ചക്കാലക്കൽ എന്നിവർ പരിപാടികൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്തു. സാജു കണ്ണമ്പള്ളി , സിറിൾ കട്ടപ്പുറം എന്നിവർ പരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്തു. ഡൊമിനിക് & സ്റ്റീഫൻ ചൊള്ളമ്പേൽ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു . ചർച് എക്സിക്യൂട്ടീവ് , അധ്യാപകർ, സിസ്റ്റേഴ്സ് , പേരന്റ് വോളന്റിയേഴ്‌സ് എന്നിവർ പരിപാടികളുടെ വിജയത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു.



Latest

Copyrights@2016.