america

ഷിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം | സ്റ്റീഫന്‍ കിഴക്കേക്കുറ്റ് പ്രസിഡന്റ്

Saju Kannampally  ,  2019-03-14 06:39:32pmm റ്റാജു കണ്ടാരപ്പള്ളി

ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019-2020 കാലഘട്ടത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് - സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, വൈസ ്പ്രസിഡന്റ് - റോയി നെടുംചിറ, സെക്രട്ടറി - റ്റാജു കണ്ടാരപ്പള്ളി, ജോയിന്റ് സെക്രട്ടറി - മഹേഷ് കൃഷ്ണന്‍, ട്രഷറര്‍ - ബിനു കൈതക്കതൊട്ടിയില്‍, യുവജനവേദി കോ ഓര്‍ഡിനേറ്റര്‍ - വരുണ്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി വിജി നായര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 
ഫെബ്രുവരി 17 ന് വൈകുന്നേരം നടന്ന പൊതുയോഗത്തില്‍ മുന്‍ പ്രസിഡന്റ് ജോണ്‍ പാട്ടപ്പതി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ െ്രഹറാള്‍ഡ് ഫിഗര്‍ലോ, പീറ്റര്‍ കുളങ്ങര, സതീശന്‍ നയാര്‍, വര്‍ഗീസ് പാലമല എന്നിവര്‍ നേതൃത്വം നല്‍കി. 


തുടര്‍ന്ന് പുതിയ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ് തന്റെ പ്രവര്‍ത്തന കാലഘട്ടത്തിലെ നയപരിപാടകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. വരും കാലയളവില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുയോഗത്തില്‍ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു. 



Latest

Copyrights@2016.